യുകെയില്‍ ക്യാൻസര്‍ ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു; വിട പറഞ്ഞത് കോട്ടയം സ്വദേശിനി ടീന സുസൻ തോമസ്; ആഴ്ചകളുടെ വ്യത്യാസത്തില്‍ ക്യാൻസര്‍ രോഗത്താല്‍ പൊലിഞ്ഞത് ആറ് ജീവനുകള്‍

Spread the love

കേംബ്രിഡ്ജ്: മലയാളികള്‍ക്കിടയില്‍ ഭീതി പടർത്തികൊണ്ട് അർബുദ മരണങ്ങള്‍ യു കെയില്‍ തുടർക്കഥയാകുന്നു.

video
play-sharp-fill

കേംബ്രിഡ്ജില്‍ താമസിക്കുന്ന മലയാളി നഴ്സിന്റെ ആകസ്മിക നിര്യാണത്തില്‍ കണ്ണീർവാർക്കുകയാണ് യുകെ മലയാളികള്‍.
കോട്ടയം സ്വദേശിനി ടീന സൂസൻ തോമസാണ് അർബുദ രോഗത്തിന് ചികിത്സയില്‍ ഇരിക്കെവെ വിട പറഞ്ഞത്.

ആഴ്ചകളുടെ വ്യത്യാസത്തില്‍ അർബുദം ബാധിച്ചു യുകെയില്‍ മരണത്തിനു കീഴടങ്ങുന്ന ആറാമത്തെ വ്യക്തിയാണ് ടീന. കേംബ്രിഡ്ജ് ആഡംബ്രൂക്ക് ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരുകയായിരുന്ന, ടീന രണ്ട് വർഷം മുൻപാണ് യു കെയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുത്തിടെയാണ് ടീനക്ക് അർബുദ രോഗം സ്ഥിരീകരിച്ചതും ചികിത്സ ആരംഭിച്ചതും. രോഗം സ്ഥീരികരിച്ച്‌ ആഴ്ച്ചകള്‍ക്കുള്ളില്‍ തന്നെയുണ്ടായ വേർപാട് വിശ്വസിക്കാനാവാതെയിരിക്കുകയാണ് ടീനയുടെ കുടുംബവും സുഹൃത്തുക്കളും.

സെന്റ് ഇംഗ്നേഷ്യസ് ഏലിയാസ് യാക്കോബറ്റ് സിറിയൻ ഓർത്തഡോക്സ് ചർച്ച്‌ കേംബ്രിഡ്‌ജ് ഇടവകാംഗമായ അനീഷ് മണിയാണ് ടീനയുടെ ഭർത്താവ്. സംസ്കാരം സംബന്ധമായ കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കും.