കേരളത്തിന് അഭിമാനം; ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മലയാളി തിളക്കം; ഋഷി സുനകിന്റെ പാർട്ടി സ്ഥാനാർത്ഥിയായി എറിക് സുകുമാരൻ, കെന്റിൽ ലേബർ പാർട്ടി സ്ഥാനാർഥിയായി സോജൻ ജോസഫ്

Spread the love

ലണ്ടൻ: ജൂലായ് നാലിലെ ബ്രിട്ടനിലെ തെരഞ്ഞെടുപ്പിൽ ലണ്ടനിലെ സൗത്ഗേറ്റ് ആൻഡ് വുഡ് ഗ്രീൻ നിയോജക മണ്ഡലത്തിൽ ഋഷി സുനകിന്റെ കൺസർവേറ്റീവ് പാർട്ടിക്ക് വേണ്ടി മത്സരിക്കുന്നത് മലയാളിയായ എറിക് സുകുമാരനാണ്.

ആറ്റിങ്ങൽ സ്വദേശി ജോണി സുകുമാരന്റെയും വർക്കല സ്വദേശി അനിത സുകുമാരന്റെയും മകനാണ് എറിക്. ബ്രിട്ടനിലെ ഓക്സ്ഫോഡ് യൂണിവേഴ്‌സിറ്റി, അമേരിക്കയിലെ പെൻസിൽവേനിയ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠനം കഴിഞ്ഞു വേൾഡ് ബാങ്കിന് വേണ്ടി ആഫ്രിക്കയിലും, റിന്യൂവബിൾ എനർജി ഡെവലപ്മെന്റ് ഏരിയയിൽ സ്വകാര്യ മേഖലയിലും ജോലിയും ബിസിനസും ചെയ്യുന്നു. അമേരിക്കയിൽ വച്ച് കണ്ടുമുട്ടിയ ലിൻഡ്സേയാണ് എറിക്കിന്റെ ജീവിത പങ്കാളി.

സോജൻ ജോസഫ് ആഷ്ഫോഡ്, കെന്റിൽ ലേബർ പാർട്ടി സ്ഥാനാർഥിയായി തെരഞ്ഞെടുപ്പിൽ നിൽക്കുന്നു. നാഷണൽ ഹെൽത്ത് സർവ്വീസിൽ 22 വർഷമായി ഹെഡ് ഓഫ് നഴ്സിംഗ്, ക്വാളിറ്റി ആൻഡ് പേഷ്യന്റ് സേഫ്റ്റി ആയി സേവനമനുഷ്ഠിക്കുന്ന സോജൻ മൂന്ന് കുട്ടികളും ഭാര്യയുമായി ആഷ്ഫോഡിൽ തന്നെയാണ് താമസം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹെൽത്ത്കെയർ ലീഡർഷിപ്പിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള സോജൻ നാഷണൽ ഹെൽത്ത് സർവീസിന്റെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാവണം എന്നാഗ്രഹിക്കുകയും അതിന്റെ പ്രവർത്തനങ്ങൾക്കായി വിവിധ പദ്ധതികൾ മുന്നോട്ടു വയ്ക്കുകയും ചെയ്യുന്നുണ്ട്.