
ലണ്ടൻ: ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്നതിനിടെ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തിരുവനന്തപുരം സ്വദേശി അഖില്‍ മായ മണികണ്ഠൻ (33) ആണ് മരിച്ചത്.
ഓക്സ്ഫഡ് ആശുപത്രിയില്‍ മൂന്ന് വർഷമായി ഒഡിപി ആയി ജോലി ചെയ്തിരുന്ന അഖിലിന് ജോലിക്കിടെ ഹൃദയാഘാതമുണ്ടായത്. ടോയ്ലറ്റിലേക്ക് പോകും വഴി കുഴഞ്ഞുവീണ അഖിലിന് അടിയന്തര ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.


