അതിഥി അധ്യാപകരില്‍ യുജിസി യോഗ്യതയുള്ളവര്‍ക്ക് പ്രതിദിനം 2,200 രൂപ നിരക്കില്‍ മാസം പരമാവധി 50,000 രൂപ വേതനം; ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അതിഥി അധ്യാപകരുടെ വേതനം വര്‍ധിപ്പിച്ചു

Spread the love

തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അതിഥി അധ്യാപകരുടെ വേതനം വര്‍ധിപ്പിച്ച്‌ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്.

video
play-sharp-fill

കോളേജ് വിദ്യാഭ്യാസ വകുപ്പിനും സാങ്കേതിക വിദ്യാഭ്യാസ വകുപ്പിനും കീഴിലെ അതിഥി അധ്യാപകരില്‍ യുജിസി യോഗ്യതയുള്ളവര്‍ക്ക് പ്രതിദിനം 2,200 രൂപ നിരക്കില്‍ മാസം പരമാവധി 50,000 രൂപയാക്കി. യുജിസി യോഗ്യത ഇല്ലാത്ത അതിഥി അധ്യാപകര്‍ക്ക് പ്രതിദിനം 1,800 രൂപ നിരക്കില്‍ മാസം പരമാവധി 45,000 രൂപയുമാണ്.

നേരത്തെ യുജിസി യോഗ്യതയുളളവര്‍ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ 1,750 രൂപയാണ് ലഭിച്ചിരുന്നത് പ്രതിമാസം പരമാവധി 43,750 രൂപയാണ് ലഭിച്ചിരുന്നത്. അതേപ്പോലെ യുജിസി യോഗ്യത ഇല്ലാത്തവര്‍ക്ക് 1,600 രൂപ നിരക്കില്‍ പ്രതിമാസം പരമാവധി 40,000 രൂപയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018ലെ യുജിസി ശമ്പള പരിഷ്‌കരണത്തെ തുടര്‍ന്ന് അതിഥി അധ്യാപകരുടെ വേതനം കാലോചിതമായി പരിഷ്‌കരിക്കണമെന്ന ആവശ്യം സര്‍ക്കാരിലേക്ക് ലഭിച്ചിരുന്നുവെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കൂടാതെ നവ കേരള സദസിലും അതിഥി അധ്യാപകര്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിരുന്നു.

വേതനം പരിഷ്‌കരിക്കരണ വിഷയത്തില്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറും ശുപാര്‍ശ നല്‍കിയിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് അതിഥി അധ്യാപകരുടെ വേതനം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.