
ഡല്‍ഹി: യുജിസി നെറ്റ് ജൂണ്‍ 2025 പരീക്ഷാ ഷെഡ്യൂള്‍ പുറത്തിറക്കി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി.
പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റായ ugcnet.nta.ac.in വഴി പരീക്ഷാ ടൈംടേബിള്‍ പരിശോധിക്കാം.
യുജിസി നെറ്റ് പരീക്ഷ ജൂണ്‍ 25 ന് ആരംഭിച്ച് ജൂണ്‍ 29ന് അവസാനിക്കും. പരീക്ഷ രണ്ട് ഷിഫ്റ്റുകളിലായാണ് നടക്കുക. ആദ്യ ഷിഫ്റ്റ് രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 12 വരെയും രണ്ടാമത്തെ ഷിഫ്റ്റ് ഉച്ചകഴിഞ്ഞ് 3 മുതല്‍ വൈകുന്നേരം 6 വരെയുമാണ്.
പരീക്ഷാ പേപ്പറില്‍ രണ്ട് വിഭാഗങ്ങള്‍ ഉണ്ടാകും. രണ്ടിലും ഒബ്ജക്റ്റീവ്-ടൈപ്പ്, മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങള്‍ അടങ്ങിയിരിക്കും. പേപ്പറുകള്‍ക്കിടയില്‍ ഇടവേള ഉണ്ടാകില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പേപ്പര്‍ വണില്‍ 100 മാര്‍ക്കിന്റെ ചോദ്യങ്ങളും പേപ്പര്‍ രണ്ടില്‍ 200 മാര്‍ക്കിന്റെ ചോദ്യങ്ങളും ഉള്‍പ്പെടും. ഭാഷാ പേപ്പറുകള്‍ ഒഴികെ, ചോദ്യപേപ്പറിന്റെ മാധ്യമം ഇംഗ്ലീഷും ഹിന്ദിയും മാത്രമായിരിക്കും.
അപേക്ഷാ ഫോമില്‍ നല്‍കിയിരിക്കുന്ന ഓപ്ഷന്‍ അനുസരിച്ച് വിദ്യാര്‍ഥികള്‍ ഉത്തരം നല്‍കേണ്ടതുണ്ട്.