യുജിസി നെറ്റ് 2025: പരീക്ഷ നാളെ മുതല്‍; ഈ നിര്‍ദ്ദേശങ്ങള്‍ മറക്കരുതേ..!

Spread the love

നാഷണല്‍ ടെസ്റ്റിംഗ് ഏജൻസി (NTA) നടത്തുന്ന യുജിസി നെറ്റ് (UGC NET) ഡിസംബർ 2025 പരീക്ഷകള്‍ നാളെ മുതൽ.  കമ്ബ്യൂട്ടർ അധിഷ്ഠിത പരീക്ഷ  രീതിയില്‍ നടത്തുന്ന ഈ പരീക്ഷ ജനുവരി 7-ന് അവസാനിക്കും. രണ്ട് വിഭാഗങ്ങളിലായാണ് ചോദ്യപേപ്പർ ക്രമീകരിച്ചിരിക്കുന്നത്.

video
play-sharp-fill

പാർട്ട് 1: പരീക്ഷാർത്ഥിയുടെ ടീച്ചിംഗ്/റിസർച്ച്‌ അഭിരുചി പരിശോധിക്കുന്നതിനായുള്ള 50 ഒബ്ജക്റ്റീവ് ചോദ്യങ്ങള്‍ (100 മാർക്ക്) ഇതിലുണ്ടാകും.

പാർട്ട് 2: പരീക്ഷാർത്ഥി തിരഞ്ഞെടുത്ത വിഷയത്തെ ആസ്പദമാക്കിയുള്ള 100 ചോദ്യങ്ങള്‍ (200 മാർക്ക്) ഇതില്‍ ഉള്‍പ്പെടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരീക്ഷാർത്ഥികള്‍ പരീക്ഷ തുടങ്ങുന്നതിന് രണ്ട് മണിക്കൂർ മുൻപ് സെന്ററില്‍ റിപ്പോർട്ട് ചെയ്യണം. പരിശോധനകളും രജിസ്‌ട്രേഷൻ നടപടികളും കൃത്യസമയത്ത് പൂർത്തിയാക്കാൻ ഇത് ആവശ്യമാണ്.

പരീക്ഷ തുടങ്ങുന്നതിന് 30 മിനിറ്റ് മുമ്ബ് രജിസ്‌ട്രേഷൻ ഡെസ്‌ക് അടയ്ക്കും. വൈകി എത്തുന്നവർക്ക് പ്രധാന നിർദ്ദേശങ്ങള്‍ നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാല്‍ അഡ്മിറ്റ് കാർഡിലെ സമയം കൃത്യമായി പാലിക്കണം.

ഹാളില്‍ പ്രവേശിക്കുന്നതിന് എൻടിഎ വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിറ്റ് കാർഡ് നിർബന്ധമായും ഹാജരാക്കണം. സാധുവായ അഡ്മിറ്റ് കാർഡ് ഇല്ലാത്തവരെ പരീക്ഷ എഴുതാൻ അനുവദിക്കില്ല.

ഓരോ പരീക്ഷാർത്ഥിക്കും അനുവദിച്ചിട്ടുള്ള റോള്‍ നമ്ബർ രേഖപ്പെടുത്തിയ സീറ്റില്‍ മാത്രമേ ഇരിക്കാവൂ. സ്വന്തം ഇഷ്ടപ്രകാരം സീറ്റോ ഹാളോ മാറിയാല്‍ ഉദ്യോഗാർത്ഥിയുടെ പരീക്ഷാ ഫലം റദ്ദാക്കപ്പെടും.L

കമ്ബ്യൂട്ടറില്‍ ലഭ്യമാകുന്ന ചോദ്യപേപ്പർ താൻ തിരഞ്ഞെടുത്ത വിഷയം തന്നെയാണെന്ന് പരീക്ഷാർത്ഥി ഉറപ്പുവരുത്തണം. എന്തെങ്കിലും മാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടൻ തന്നെ ഇൻവിജിലേറ്ററെ അറിയിക്കേണ്ടതാണ്.

പരീക്ഷാ സമയത്ത് സാങ്കേതിക സഹായത്തിനോ പ്രഥമശുശ്രൂഷയ്ക്കോ ആയി ഇൻവിജിലേറ്ററുടെ സഹായം തേടാവുന്നതാണ്.