യുജിസി നെറ്റ് 2025: ഡിസംബർ സെഷൻ അപേക്ഷ ക്ഷണിച്ചു; അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയ്യതി നവംബർ ഏഴുവരെ

Spread the love

നിശ്ചിതവിഷയങ്ങളിൽ ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെആർഎഫ്) ലഭിക്കാനും അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിന് അപേക്ഷിക്കാനുമുള്ള അർഹതാ നിർണയ പരീക്ഷയും പിഎച്ച്‌ഡി പ്രവേശനത്തിന് അപേക്ഷിക്കാനുള്ള പരീക്ഷയുമായ യൂണിവേഴ്സിറ്റി ഗ്രാൻ്റ്സ് കമ്മിഷൻ നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി നെറ്റ്) 2025 ഡിസംബർ സെഷന് നാഷണൽ ടെസ്റ്റിങ് ഏജൻസി അപേക്ഷ ക്ഷണിച്ചു.

നവംബർ 7 നാണ് അവസാന തീയ്യതി. ഉദ്യോഗാർത്ഥികൾക്ക് നവംബർ 7 വരെ അപേക്ഷ സമർപ്പിക്കാം.