video
play-sharp-fill
സർക്കുലർ ചട്ടവിരുദ്ധം; യുജിസി കരട് കൺവെൻഷനിൽ പങ്കെടുക്കരുതെന്ന് വിസിമാർക്ക് നിർദേശം ; അമർഷം പ്രകടിപ്പിച്ച് ഗവർണർ

സർക്കുലർ ചട്ടവിരുദ്ധം; യുജിസി കരട് കൺവെൻഷനിൽ പങ്കെടുക്കരുതെന്ന് വിസിമാർക്ക് നിർദേശം ; അമർഷം പ്രകടിപ്പിച്ച് ഗവർണർ

തിരുവനന്തപുരം: യുജിസി കരടിനെതിരായ കൺവെൻഷനിൽ അമർഷം പ്രകടിപ്പിച്ച് ​കേരള ​ഗവർണർ ​രാജേന്ദ്ര ആർലേക്കർ. യുജിസി കരട് വിരുദ്ധ കൺവെൻഷനിൽ പങ്കെടുക്കരുതെന്ന് വിസിമാർക്ക് ഗവർണർ നിർദേശം നൽകി. നാളെയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന ദേശീയ കൺവെൻഷൻ.

സർക്കാർ പുറത്തിറക്കിയ സർക്കുലറിൽ ​ഗവർണർ അമർഷം പ്രകടിപ്പിച്ചു. സർക്കാർ ചെലവിൽ പ്രതിനിധികൾ പങ്കെടുക്കണമെന്ന സർക്കുലർ ചട്ടവിരുദ്ധമാണെന്ന് രാജ്ഭവൻ പ്രതികരിച്ചു. ​ഗവർണർ മുഖ്യമന്ത്രിയെ നിലപാട് അറിയിച്ചു. സർക്കുലറിലെ കരടിനെതിരായ പരാമർശം പിൻവലിക്കണമെന്ന് ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

എന്നാൽ പരാമർശം പിൻവലിക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ഇതോടെയാണ് ഗവർണർ വിസി മാർക്ക് നിർദ്ദേശം നൽകിയത്. ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസമന്ത്രിമാരെ സംഘടിപ്പിച്ചു കൊണ്ടുള്ള കൺവെൻഷനാണ് നാളെ നടക്കുന്നത്. തമിഴ്‌നാട്, കർണാടക, തെലങ്കാന, പഞ്ചാബ് എന്നിവിടങ്ങളിൽ നിന്നുള്ള മന്ത്രിമാർ മുഖ്യാതിഥികളായെത്തും. വ്യാഴാഴ്ച രാവിലെ 10.30 ന് നിയമസഭയിലെ ശങ്കര നാരായണൻ തമ്പി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group