video
play-sharp-fill

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥ നിറത്തിന്‍റെ പേരില്‍ നേരിട്ട വിവേചനം ഇനിയും സമൂഹത്തില്‍ ആവർത്തിക്കപ്പെടാതിരിക്കാൻ എന്ത് നടപടി? സർക്കാരിന് മൗനം: മോശം പരാമർശം നടത്തിയ കറുത്ത മനസ്സിന്‍റെ ഉടമയാര്?

സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥ നിറത്തിന്‍റെ പേരില്‍ നേരിട്ട വിവേചനം ഇനിയും സമൂഹത്തില്‍ ആവർത്തിക്കപ്പെടാതിരിക്കാൻ എന്ത് നടപടി? സർക്കാരിന് മൗനം: മോശം പരാമർശം നടത്തിയ കറുത്ത മനസ്സിന്‍റെ ഉടമയാര്?

Spread the love

തിരുവനന്തപുരം: നിറത്തിന്‍റെ പേരില്‍ തനിക്കുണ്ടായ ദുരനുഭവം ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ തുറന്നുപറഞ്ഞെങ്കിലും മോശം പരാമർശം നടത്തിയത് ആരെന്ന ഊഹാപോഹങ്ങള്‍ സജീവം.
പരാമർശം നടത്തിയ കറുത്ത മനസ്സിന്‍റെ ഉടമയാരെന്ന ചോദ്യത്തിന് മറുപടി നല്‍കാൻ ചീഫ് സെക്രട്ടറി തയാറായിട്ടില്ല.

അതാരെന്ന് പറയാത്തിടത്തോളം ഏറെ ചർച്ചയായ സംഭവത്തിലെ ‘പ്രതി’ കാണാമറയത്ത് തുടരും. ഭരണപക്ഷത്തുനിന്ന് മന്ത്രിമാരായ എം.ബി. രാജേഷും വി. ശിവൻകുട്ടിയുമടക്കം ചീഫ് സെക്രട്ടറിക്ക് പിന്തുണമായി രംഗത്തുവന്നിരുന്നു. എന്നാല്‍, സംസ്ഥാനത്തെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥ നിറത്തിന്‍റെ പേരില്‍ നേരിട്ട വിവേചനം ഇനിയും സമൂഹത്തില്‍

ആവർത്തിക്കപ്പെടാതിരിക്കാൻ എന്ത് ചെയ്യാനാകുമെന്നതില്‍ സർക്കാരിന് ഉത്തരമില്ല.
‘ചീഫ് സെക്രട്ടറിയെപ്പോലെ ഒരാള്‍ നിറത്തിന്‍റെ പേരില്‍ അധിക്ഷേപം നേരിടേണ്ടിവരുന്നത് സമൂഹം എത്രമാത്രം രോഗാതുരമായിരിക്കുന്നതിന്‍റെ തെളിവാണ്’ എന്നിങ്ങനെയുള്ള

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രസ്താവനകള്‍ക്കപ്പുറം ഇത്തരം വിവേചനങ്ങള്‍ ആവർത്തിക്കപ്പെടാതിരിക്കാൻ ഭരണതലത്തില്‍ എന്തെങ്കിലും ഇടപെടലിന് സാധ്യതയുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്.
സമൂഹമാധ്യമങ്ങളില്‍ വലിയ ചർച്ചയാണ് ചീഫ് സെക്രട്ടറിയുടെ വെളിപ്പെടുത്തലിന് പിന്നാലെ നടക്കുന്നത്.

സമാനമായ ദുരനുഭവങ്ങള്‍ നിരവധിപേർ തുറന്നുപറയുന്നുണ്ട്. ‘കറുത്ത നിറമുള്ള ഒരമ്മ എനിക്കുമുണ്ടായിരുന്നെന്ന്’ ഫേസ് ബുക്കില്‍ കുറിച്ച്‌ ചീഫ് സെക്രട്ടറിക്ക് പിന്തുണ നല്‍കിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പോസ്റ്റിന് വലിയ സ്വീകാര്യതയാണ് സമൂഹ മാധ്യമങ്ങളിലുണ്ടായത്.

തന്‍റെ അനുഭവം തുറന്നുപറഞ്ഞതിലൂടെ സമൂഹത്തിലെ ചിലരുടെ ഇത്തരം കാഴ്ചപ്പാടുകള്‍ തുറന്നുകാട്ടുക എന്നതിനപ്പുറം ഈ വിഷയത്തില്‍ വിവാദം തുടരാൻ ചീഫ് സെക്രട്ടറിക്കും താല്‍പര്യമില്ല. ചൊവ്വാഴ്ച ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് ശാരദ മുരളീധരൻ വെളിപ്പെടുത്തല്‍ നടത്തിയത്.

ഭർത്താവും മുൻ ചീഫ് സെക്രട്ടറിയുമായ വേണുവിന്‍റെയും തന്‍റെയും നിറവ്യത്യാസത്തെക്കുറിച്ച്‌ കേട്ട പരാമർശം ആസ്പദമാക്കിയായിരുന്നു കുറിപ്പ്. ചീഫ് സെക്രട്ടറി എന്ന നിലയില്‍ തന്‍റെ പ്രവർത്തനകാലം കറുപ്പും മുൻ ചീഫ് സെക്രട്ടറിയുടെ കാലം വെളുപ്പുമാണെന്ന വിധമായിരുന്നു പരാമർശം.