
കൊച്ചി: കൊച്ചി ഉദയംപേരൂരില്‍ ബൈക്ക് കനാലിലേക്ക് വീണുണ്ടായ അപകടത്തില്‍ സ്ത്രീക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന പുരുഷനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 10 മണിക്ക് ശേഷമാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇന്ന് രാവിലെയാണ് അപകടത്തില്‍ പെട്ടവരെ കനാലില്‍ കണ്ടെത്തിയത്. അപകടത്തില്‍പ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രഭാത സവാരിക്കിറങ്ങിയവരാണ് അപകടം കണ്ട് വിവരം പൊലീസിനെ അറിയിച്ചത്. അപ്പോഴേക്കും പരിക്കേറ്റ സ്ത്രീ മരിച്ചിരുന്നു. മായ എന്ന സ്ത്രീയാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനില്‍ എന്നയാളാണ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഉദയംപേരൂരിനടുത്ത് കുരീക്കോട് കനാല്‍ റോഡില്‍ ആയിരുന്നു. അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group