“നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യൻ മിഷനറിമാർ പരിവർത്തനം ചെയ്തു; നിലക്കുനിർത്താൻ സർക്കാറും പൊലീസും നടപടിയെടുക്കുന്നില്ലെങ്കിൽ കൂടുതൽ മതകേന്ദ്രങ്ങൾക്ക്​ നേരെ ആക്രമണം അഴിച്ചുവിടും”; പരസ്യവെല്ലുവിളിയുമായി ഉഡുപ്പിയില്‍ ദേവാലയം ആക്രമിച്ച ഹിന്ദുത്വ സംഘടന

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഉഡുപ്പി: ക്രൈസ്ത മതകേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം തുടരുമെന്ന് ഉഡുപ്പി കര്‍ക്കളയില്‍ ക്രിസ്ത്യന്‍ ദേവാലയം ആക്രമിച്ച തീവ്ര ഹിന്ദുത്വ സംഘടനയായ ഹിന്ദുജാഗരണ വേദികെ(എച്ച്.ജെ.വി).

‘നിരവധി വർഷങ്ങളായി ജില്ലയിൽ മതപരിവർത്തനം നടക്കുന്നുണ്ട്. നൂറുകണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യൻ മിഷനറിമാർ പരിവർത്തനം ചെയ്തു. ഇവരെ നിലക്കുനിർത്താൻ സർക്കാറും പൊലീസും നടപടിയെടുക്കുന്നില്ലെങ്കിൽ കൂടുതൽ മതകേന്ദ്രങ്ങൾക്ക്​ നേരെ ഞങ്ങൾ ആക്രമണം അഴിച്ചുവിടും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിരവധി മതപരിവർത്തന കേന്ദ്രങ്ങൾ തീരപ്രദേശത്ത് പ്രവർത്തിക്കുന്നുണ്ട്​. പൊലീസ് ഉചിതമായ നടപടി സ്വീകരിച്ചില്ലെങ്കിൽ ഞങ്ങൾ ആക്രമണം തുടരും’ -ആക്രമണത്തിന്​ ശേഷം എച്ച്.ജെ.വി നേതാവ് പ്രകാശ് കുക്കെഹള്ളി മാധ്യമങ്ങളോട്​ പറഞ്ഞു.

വെള്ളിയാഴ്​ചയാണ് അമ്പതോളം പ്രവർത്തകർ പ്രാർഥന കേന്ദ്രത്തിലേക്ക്​ അതിക്രമിച്ച്​ കടന്ന്​ ആക്രമണം നടത്തിയത്. അക്രമത്തിന്റെ വീഡിയോയും ഫോ​ട്ടോയും ഇവർ തന്നെ പകർത്തി പ്രചരിപ്പിക്കുന്നുണ്ട്​.