
കോട്ടയം: വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന പി.എം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിന് എതിരെ സംസ്ഥാന വ്യാപകമായി പ്രതിപക്ഷ വിദ്യാർത്ഥി സംഘനകൾ ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് കോട്ടയം ജില്ലയിൽ സമ്പൂർണ്ണമെന്ന് കെ.എസ്‍.യു ജില്ലാ പ്രസിഡന്റ് കെ.എൻ നൈസാം പറഞ്ഞു.
കോട്ടയത്തെ കോളേജുകൾ സ്കൂളുകൾ തുടങ്ങിയവ സമരത്തിന് പൂർണ്ണപിന്തുണ പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയം നടപ്പിലാക്കുന്നതിലൂടെ പിണറായി സർക്കാർ ബിജെപി-സിപിഎം ഡീൽ ഊട്ടിയുറപ്പിക്കുകയാണ്.

എസ്.എഫ് ഐയെ ഉപയോഗിച്ചുകൊണ്ട് കെഎസ്‍യു പ്രവർത്തകരെ മർദ്ദിക്കുന്ന സാഹചര്യവും വിദ്യാഭ്യാസ ബന്ദിൽ ഉണ്ടായി. ഏറ്റുമാനൂർ ഐടിഐ യിലെ കെഎസ്‍യു യൂണിറ്റ് ഭാരവാഹികളെ സമരം ചെയ്യുന്നതിന്റെ ഭാഗമായി എസ്എഫ്ഐ ഗുണ്ടകൾ ക്രൂരമായി മർദ്ദിക്കുകയുണ്ടായി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനാധിപത്യ വിദ്യാർത്ഥിസമരങ്ങളെ എസ്എഫ്ഐ ഗുണ്ടകളെ ഉപയോഗിച്ച് പിണറായി സർക്കാർ നേരിടുകയാണെന്ന് കെഎസ്‍യു ആരോപിച്ചു.



