
കോട്ടയം: ആഗോളഅയ്യപ്പസംഗമം, തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചുള്ള വികസനസദസ് അടക്കമുള്ള സര്‍ക്കാര്‍ നടപടികളില്‍ യു.ഡി.എഫ് നിലപാട് വ്യക്തമാക്കുന്ന വിശദീകരണ യോഗം നാളെ (ശനി) കോട്ടയം തിരുനക്കരയില്‍ പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും.
ഉച്ചകഴിഞ്ഞ് 2.30-ന് ചേരുന്ന സമ്മേളനത്തില്‍ യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ് എം.പി, പ്രതിപക്ഷഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി, സി.പി.ജോണ്‍, എംപിമാരായ
കൊടിക്കുന്നില്‍ സുരേഷ്, ഫ്രാന്‍സീസ് ജോര്‍ജ്, എന്‍.കെ.പ്രേമചന്ദ്രന്‍, ആന്റോ ആന്റണി, എംഎല്‍എമാരായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മോന്‍സ് ജോസഫ്, അനൂപ് ജേക്കബ്, ചാണ്ടി ഉമ്മന്‍, മാണി സി.കാപ്പന്‍, മുതിര്‍ന്ന നേതാക്കളായ കുര്യന്‍ ജോയി,

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.സി.ജോസഫ്, ജോസഫ് വാഴയ്ക്കന്‍, ജോയി എബ്രാഹം, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ഇ.എം.ആഗസ്തി, കണ്‍വീനര്‍ അഡ്വ.ഫില്‍സണ്‍ മാത്യൂസ്, അസീസ് ബഡായി തുടങ്ങിയവര്‍ പ്രസംഗിക്കും. തദ്ദേശ സ്വംഭരണ തെരഞ്ഞെടുപ്പ് പ്രചാരണ
പ്രവര്‍ത്തനങ്ങള്‍ക്ക് ഇതോടെ കോട്ടയം ജില്ലയില്‍ തുടക്കമാകുമെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം അറിയിച്ചു.