യു ഡി എഫ് വന്നാൽ വി.എം.സുധീരൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക്: ഹൈക്കമാൻഡ് പച്ചക്കൊടികാട്ടി: നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ മണലൂര്‍ മണ്ഡലത്തില്‍ മത്സരിച്ചേക്കും.

Spread the love

കൊല്ലം: കെ.പി.സി.സി. മുന്‍ അധ്യക്ഷനും മുന്‍മന്ത്രിയും സ്‌പീക്കറുമായിരുന്ന വി.എം. സുധീരന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലെ മണലൂര്‍ മണ്ഡലത്തില്‍ മത്സരിച്ചേക്കും.
സുധീരന്റെ സ്‌ഥാനാര്‍ഥിത്വത്തിനു ഹൈക്കമാന്‍ഡ്‌ പച്ചക്കൊടി കാട്ടിയതായാണു സൂചന.

യു.ഡി.എഫ്‌. അധികാരത്തിലെത്തിയാല്‍, അഴിമതിരഹിത പ്രതിച്‌ഛായയുള്ള സുധീരനെ സമവായനീക്കങ്ങളുടെ ഭാഗമായി മുഖ്യമന്ത്രി സ്‌ഥാനത്തേക്കും പരിഗണിച്ചേക്കാം.

പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനും മുന്‍പ്രതിപക്ഷനേതാവ്‌ രമേശ്‌ ചെന്നിത്തലയും മുഖ്യമന്ത്രിക്കസേര ലക്ഷ്യമിടുന്ന സാഹചര്യത്തില്‍ ഹൈക്കമാന്‍ഡ്‌

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാമതൊരാളെ തേടിയാല്‍ സുധീരനു നറുക്കുവീഴാനാണ്‌ സാധ്യത.
മണലൂര്‍ മണ്ഡലത്തില്‍ സുധീരന്‍ സജീവമായി രംഗത്തുള്ളതും ശ്രദ്ധേയമാണ്‌.