തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് വൻ മുന്നേറ്റം ഉണ്ടാക്കും തിരുവഞ്ചൂർ രാധകൃഷ്ണൻ എംഎൽഎ:സംസ്ഥാന സർക്കാരിൻ്റെ അഴിമതിക്കും ദുർഭരണത്തിനുമെതിരെയുള്ള വിധിയെഴുത്തായിരിക്കും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു

Spread the love

കോട്ടയം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു യു.ഡി.എഫ് സുസജ്ജമാണെന്നും വൻ മുന്നേറ്റം ജില്ലയിൽ ഉണ്ടാക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ. ഇടതുമുന്നണിയുടെ തകർച്ച യു.ഡി.എഫിനാണ് നേട്ടം ഉണ്ടാക്കുന്നത്.

യു.ഡി.എഫ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്രയും ജനദ്രോഹകരമായി ഭരണം നടത്തുന്ന ഒരു സർക്കാർ കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ജനങ്ങളെ എങ്ങനെ ബുദ്ധിമുട്ടിക്കാമെന്നു ഗവേഷണം നടത്തുന്ന സംവിധാനമായി പിണറായി സർക്കാർ മാറിക്കഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

റബറിന് 250 രൂപ പ്രകടനപത്രികയിൽ എഴുതി ചേർത്തവർ ഇപ്പോൾ മൗനം പാലിക്കുന്നത് ജനങ്ങൾ തിരിച്ചറിയും. സംസ്ഥാന സർക്കാരിൻ്റെ അഴിമതിക്കും ദുർഭരണത്തിനുമെതിരെയുള്ള വിധിയെഴുത്തായിരിക്കും ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലമെന്നും തിരുവഞ്ചൂർ രാധാക്യഷ്ണൻ പറഞ്ഞു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യു.ഡി.എഫ് ജില്ലാ ചെയർമാൻ ഇ.ജെ. അഗസ്തി അധ്യക്ഷത വഹിച്ച യോഗത്തിൽ ഫ്രാൻസിസ് ജോർജ് എം.പി., മോൻസ് ജോസഫ് എംഎൽഎ, ജോയി ഏബ്രഹാം, ഫിൽസൺ മാത്യൂസ്, നാട്ടകം സുരേഷ്, അസീസ് ബഡായിൽ, പി. ആർ. മദൻലാൽ,

ജെയ്സൺ ജോസഫ്, സലീം പി. മാത്യു, മുണ്ടക്കയം സോമൻ, ടോമി വേദഗിരി സാജു എം. ഫിലിപ്പ്, സജികുമാർ തുടങിയവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ നിയോജക മണ്ഡല അടിസ്ഥാനത്തിലും യു.ഡി.എഫ് തെരഞ്ഞെടുപ്പ് സമിതികൾ ചേരാൻ യോഗം തീരുമാനിച്ചു.