ലീഗുമായുള്ള സീറ്റ് വിഭജനം ; യുഡിഎഫിന്റെ നിര്‍ണായകയോഗം ഇന്ന് കൊച്ചിയില്‍ നടക്കും:
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ലീഗുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായുള്ള യുഡിഎഫിന്റെ നിര്‍ണായകയോഗം ഇന്ന് കൊച്ചിയില്‍ നടക്കും.
മൂന്ന് സീറ്റ് വേണമെന്ന് ലീഗിന്റെ ആവശ്യമാണ് ഇന്ന് പ്രധാനമായും പരിഗണിക്കുന്നത്.
കോട്ടയത്ത് കേരള കോണ്‍ഗ്രസും കൊല്ലത്ത് ആര്‍എസ്പിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് സീറ്റ് വേണമെന്ന ലീഗിന്റെ കടുംപിടുത്തത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും സ്ഥാനാര്‍ത്ഥിനിര്‍ണയ ചര്‍ച്ചകളിലേക്ക് പാര്‍ട്ടികള്‍ക്ക് കടക്കാന്‍ കഴിയാത്തത്.
നിലവിലെ സാഹചര്യത്തില്‍ മൂന്ന് സീറ്റ് നല്‍കാന്‍ കഴിയില്ല എന്നാണ് കോണ്‍ഗ്രസിന്റെ നിലപാട്.
രാഹുല്‍ ഗാന്ധി മത്സരിക്കുന്നില്ല എങ്കില്‍ വയനാടോ, കെ സുധാകരന്‍ ഇല്ലെങ്കില്‍ കണ്ണൂര്‍ സീറ്റോ വേണമെന്നാണ് ലീഗിന്റെ ആവശ്യം
Third Eye News Live
0