
തദ്ദേശസ്ഥാപനങ്ങൾക്കു മുന്നിൽ യുഡിഎഫ് രാപ്പകൽ സമരം നാളെ വൈകുന്നേരം 4 മുതൽ : കോട്ടയത്ത് 50000 യു.ഡി.എഫ് പ്രവർത്തകർ പങ്കാളികളാകും
കോട്ടയം:തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തകർക്കുന്ന സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥതയ്കെതിരേ യു.ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം നടത്തുന്ന രാപ്പകൽ സമരം നാളെ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും മുമ്പിൽനടക്കും.
നാളെ വൈകുന്നേരം 4 ന് ആരംഭിക്കുന്ന സമരം അഞ്ചാം തീയതി രാവിലെ 8ന് സമാപിക്കും. യു.ഡി.എഫ് നേതാക്കളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ ,കെ .സി .ജോസഫ്, കൊടിക്കുന്നിൽ സുരേഷ് ,ആൻ്റോ ആൻ്റണി,ഫ്രാൻസിസ് ജോർജ്,മോൻസ് ജോസഫ്, മാണി സി.കാപ്പൻ, ചാണ്ടി ഉമ്മൻ, ഇ ജെ.അഗസ്തി, ജോയി ഏബ്രഹാം, അഡ്വ: ഫിൽസൺ മാത്യൂസ്, അസീസ് ബഡായിൽ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സമരം ഉദ്ഘാടനം ചെയ്യും.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം സ്‌തംഭനാവസ്ഥയിലായിട്ട് നാളുകൾ ഏറെയായി. എൽ.ഡി.എഫ് സർക്കാർ തുടർച്ചയായി തദ്ദേശസ്ഥാപനങ്ങൾക്ക് ബജറ്റിൽ നീക്കിവയ്ക്കുന്ന പ്ലാൻ ഫണ്ടും മറ്റും വെട്ടിക്കുറച്ചുകൊണ്ടിരിക്കുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിൻ്റെ ഫലമായി വികസന പ്രവർത്തനങ്ങൾ സ്‌തംഭിച്ചിരിക്കുന്നു. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിലും ഭീമമായ വെട്ടിക്കുറവാണ് വരുത്തിയത്. അനുവദിക്കുന്ന ഫണ്ടും ചിലവാക്കാൻ കഴിയുന്നില്ല. ഈ ദുഃസ്ഥിതിക്ക് മാറ്റം വരുത്ത ണമെന്നാവശ്യപ്പെട്ടുകൊണ്ടും, തദ്ദേശസ്ഥാപനങ്ങളോട് കാണിക്കുന്ന കടുത്ത അനീതിയിലും അവഗണനയിലും
പ്രതിഷേധിക്കുന്നതിനൊപ്പം പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ഏറ്റവും പിന്നിലായ കോട്ടയം ജില്ലാ പഞ്ചായത്ത് ഭരണത്തിലെ കെടുകാര്യസ്ഥത പൊതു ജനങ്ങൾക്ക് മുമ്പിൽ തുറന്നു കാട്ടുന്നതിനുമാണ് ജില്ലയിൽ രാപ്പകൽ സമരം സംഘടിപ്പിച്ചിരിക്കുന്നതെന്ന് യുഡിഎഫ് ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് അറിയിച്ചു.