അച്ഛന്‍റെ അനുഗ്രഹം തേടി’, കരുണാകരന്‍റെ സ്മൃതീ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മുരളീധരൻ; ‘വട്ടിയൂർക്കാവിൽ പോര് സിപിഎമ്മും കോണ്‍ഗ്രസും തമ്മിൽ’

Spread the love

തൃശൂർ: അച്ഛന്‍റെ ആത്മാവിന്‍റെ അനുഗ്രഹം തേടിയെത്തി കെ മുരളീധരൻ.മുരളീ മന്ദിരത്തിൽ കെ കരുണാകരന്‍റെ സ്മൃതീ മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി

video
play-sharp-fill

സാധാരണ വട്ടിയൂർക്കാവിൽ ത്രികോണ മത്സരമാണ് നടക്കാറ്. എന്നാൽ ഇത്തവണ സിപിഎം കോൺഗ്രസ് മത്സരമാണെന്നും മുരളീധരൻ പറഞ്ഞു.

കൂടാതെ കെ സുധാകരന്‍റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട വിഷയത്തിലും അദ്ദേഹം പ്രതികരണം നടത്തി. സുധാകരൻ വിഷയത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്നും ഉപതെരഞ്ഞെടുപ്പ് ജനങ്ങൾ ആഗ്രഹിക്കുന്നില്ല എന്ന് നന്നായി അറിയുന്ന ആളാണ് സുധാകരൻ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുധാകരന് ഇന്ന് വികാരം ഉണ്ടാകാനുള്ള കാരണം രമേശുമായുള്ള ബന്ധമാണ് എന്നും അദ്ദേഹം പറഞ്ഞു. അന്തരിച്ച കോൺഗ്രസ് പ്രവർത്തകൻ കാപ്പാടൻ രമേശിന്റെ കുടുംബത്തിനായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽദാന ചടങ്ങിൽ സംസാരിക്കവെയാണ് സുധാകരൻ വികാരാധീനനായത്.

പഴയകാല സഹപ്രവർത്തകനായ രമേശിന്റെ ഓർമ്മകൾ പങ്കുവെക്കുന്നതിനിടെ അദ്ദേഹം ഒരു വേള വിതുമ്പി. “ഞാൻ ഇന്നും ജീവിച്ചിരിക്കുന്നത് കാപ്പാടൻ രമേശിന്റെ കാവൽ കൊണ്ടാണ്. സി.പി.എം ആക്രമണങ്ങളിൽ നിന്ന് പലപ്പോഴും എന്നെ രക്ഷിച്ചത് അദ്ദേഹമായിരുന്നു.

വാക്കുകൾ കൊണ്ടും വിവരങ്ങൾ കൊണ്ടും എന്നെ സഹായിച്ച വ്യക്തിയാണദ്ദേഹം. ജീവിതത്തിലെ പല പ്രതിസന്ധികളും കടന്നുപോകാൻ രമേശൻ നൽകിയ പിന്തുണ വലുതാണെന്നും സുധാകരൻ സ്മരിച്ചു.