
കോഴിക്കോട്: തദ്ദേശ തിരഞ്ഞെടുപ്പിന്റെ യു ഡി എഫ് വിജയാഘോഷത്തിനിടെ സ്കൂട്ടർ പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. വട്ടോളി സ്വദേശി സന്ദീപ് ആണ് മരിച്ചത്.
ബാലുശ്ശേരി കുറുമ്പൊയിൽ വയലട ഭാഗത്ത് മരത്തുംപടിയിലാണ് അപകടമുണ്ടായത്. പരിക്കേറ്റ മറ്റൊരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പനങ്ങാട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ വിജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി ദേവാനന്ദിന്റെ വിജയത്തിൽ ആഹ്ളാദ പ്രകടനം നടത്തുന്നതിനിടെയാണ് ദാരുണ സംഭവം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
.മൃതദേഹം നിലവിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ ഫയർ ഫോഴ്സും ബാലുശ്ശേരി പൊലീസും സ്ഥലത്തെത്തി. സ്കൂട്ടർ പൊട്ടിത്തെറിച്ചതിന്റെ കാരണം സംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.



