താൻ യുഡിഎഫിലേക്ക് ഇല്ലെന്ന് വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ:താൻ എൻഡിഎ വൈസ് ചെയർമാനാണ്: താൻ യുഡിഎഫിലേക്ക് പോകുന്നുവെന്ന വാർത്ത കണ്ടു: ആ വാർത്ത തീർത്തും തെറ്റാണ്.

Spread the love

തിരുവനന്തപുരം: താൻ യുഡിഎഫിലേക്ക് ഇല്ലെന്ന് വിഎസ്ഡിപി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ. പിവി അൻവർ നയിക്കുന്ന തൃണമൂല്‍ കോണ്‍ഗ്രസ്, സികെ ജാനു നയിക്കുന്ന ജനാധിപത്യ രാഷ്‌ടീയ പാർട്ടി, വിഷ്ണുപുരം ചന്ദ്രശേഖരൻ നയിക്കുന്ന കേരള കാമരാജ് കോണ്‍ഗ്രസിനെ എന്നീ മൂന്ന് കക്ഷികളെ യുഡിഎഫിന്റെ അസോസിയേറ്റ് അംഗങ്ങളാക്കാൻ ഇന്ന് ചേർന്ന് യുഡിഎഫിന്റെ ഏകോപന സമിതി യോഗം തീരുമാനിച്ചതായി പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

video
play-sharp-fill

ഇതിന് പിന്നാലെയാണ് വാർത്ത നിഷേധിച്ചുകൊണ്ട് വിഷ്ണുപുരം ചന്ദ്രശേഖരൻ രംഗത്തെത്തിയത്. താൻ എൻഡിഎ വൈസ് ചെയർമാനാണ്, താൻ യുഡിഎഫിലേക്ക് പോകുന്നുവെന്ന വാർത്ത കണ്ടു. ആ വാർത്ത തീർത്തും തെറ്റാണ്. ഇക്കാര്യം പറയാനാണ് വാർത്താസമ്മേളനം വിളിച്ചതെന്നും വിഷ്ണുപുരം ചന്ദ്രശേഖരൻ പറഞ്ഞു.
കാമരാജ് കോണ്‍ഗ്രസും വിഎസ്ഡിപിയും രണ്ടാണ് താൻ യുഡിഎഫില്‍ ചേരാൻ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കില്‍ വി ഡി സതീശൻ ആ അപേക്ഷ പുറത്ത് വിടണം.

അപേക്ഷ ഞാൻ നിഷേധിക്കുന്നു. എൻഡിഎയില്‍ അഭിപ്രായ വ്യത്യാസം ഉണ്ട്. എന്നാല്‍ അത് പരിഹരിക്കാനുള്ള കഴിവ് തനിക്ക് ഉണ്ട്.ഈ വിഷയത്തില്‍ യുഡിഎഫ് നേതാക്കളുമായി ചർച്ച ചെയ്തിട്ടില്ല. രമേശ് ചെന്നിത്തല, തിരുവഞ്ചൂർ, വിഡി സതീശൻ എന്നിവർ എന്നോട് തൃപ്തനാണോ എന്ന് ചോദിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃപ്തനല്ല എന്ന് പറഞ്ഞിരുന്നു, അത് ഇടത് പക്ഷ നേതാക്കളോടും പറഞ്ഞിരുന്നു. ചാടി പോകാനുള്ള പ്രശ്നം ഇല്ല. ഞാൻ സ്വയം സേവകൻ. എൻഡിഎ ഘടക കക്ഷികള്‍ തൃപ്തരല്ല. ഘടക കക്ഷികളോടുള്ള സമീപനം തിരുത്തണം. ഒരു ചർച്ചയും നടന്നിട്ടില്ല. അപേക്ഷ തന്നു എന്നാണ് വിഡി സതീശൻ പറഞ്ഞത്. കത്ത് ഉണ്ടെങ്കില്‍ പുറത്ത് വിടട്ടെ. പത്ത് വർഷം മുൻപ് മുന്നണിയില്‍ എടുക്കാമെന്ന് പറഞ്ഞ് ബെന്നി ബഹനാൻ കത്ത് നല്‍കിയിരുന്നു. കാപട്യം കാണിക്കാൻ തയ്യാറല്ല. എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

രാജീവ് ചന്ദ്രശേഖർ അധ്യക്ഷനായിരിക്കുന്ന കാലത്ത് എൻഡിഎ യില്‍ തുടരും. വിഎസ്ഡിപിയുടെ നിലപാട് ബിജെപിയുമായി അകലം പാലിക്കും. അതില്‍ മാറ്റം വന്നിട്ടില്ല കാമരാജ് കോണ്‍ഗ്രസ് ആണ് ഘടക കക്ഷി. ഒറ്റയ്ക്ക് മത്സരിക്കേണ്ടി വന്നാല്‍ ഒറ്റയ്ക്ക് മത്സരിക്കും.യുഡിഎഫില്‍ പോകുന്നില്ല, വാഗ്ദാനം തള്ളുന്നുവെന്നും അദ്ദേഹം വാർത്ത സമ്മേളനത്തില്‍ വ്യക്തമാക്കി