
തിരുവനന്തപുരം: നിയമസഭ സീറ്റ് ചർച്ച ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഫെബ്രുവരിയില്‍ കാസർഗോഡ് മുതല്‍ തിരുവനന്തപുരം വരെ ജാഥ നടത്തും.
പ്രതിപക്ഷ നേതാവ് നയിക്കും. പുതിയ കേരളത്തെ അവതരിപ്പിക്കും.
യുഡിഫ് അടിത്തറ വിപുലീകരിക്കും, ഇപ്പോള്‍ കാണുന്ന യുഡിഫ് ആയിരിക്കില്ല നിയമസഭ തിരഞ്ഞെടുപ്പില്‍. പതിറ്റാണ്ടുകളായി ഇടത് സഹായത്രികർ യുഡിഫില്‍ എത്തും. അടിത്തറ വിപുലീകരണം രാഷ്ട്രീയ പാർട്ടികളെ ചേർക്കല്‍ അല്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.
അക്രമം രാഷ്ട്രീയം അവസാനിപ്പിക്കാൻ സിപിഐഎം തയ്യാറാകണം. ഇല്ലെങ്കില്‍ ജനം കൂടുതല്‍ വെറുക്കും. സഹകരണ സംഘങ്ങളില്‍ നിന്ന് 10000 കോടി സർക്കാർ കടമെടുക്കാൻ തീരുമാനിച്ചു. ബലമായി വാങ്ങാൻ ആണ് തീരുമാനം. അത് സഹകരണ സംവിധാനത്തെ ബാധിക്കും. നിരുപധിക പിന്തുണ ആണ്. ഒരു ആവശ്യവും അവർ മുന്നോട്ട് വച്ചിട്ടില്ല.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആരുമായും ചർച്ചക്ക് യുഡിഫ് പോകുന്നില്ല. ഇങ്ങോട്ട് വന്നവരുമായിട്ടാണ് ചർച്ച. CPIM ആയിട്ടോ BJP ആയിട്ടോ സഹകരിക്കേണ്ടതില്ല. എന്തിന് സഹകരിക്കണം ? സർക്കാരിനെതിരായ വെറുപ്പ് പ്രതിഫലിക്കുക ഇനി അല്ലേ. തിളക്കമാർന്ന വിജയം യുഡിഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു.
തോല്‍വി ഭയന്ന് കാണിക്കുന്ന ആക്രമണം ജനങ്ങളില്‍ നിന്ന് അകറ്റും. തോറ്റു എന്ന് ഇപ്പോഴും മനസിലായില്ല. തോറ്റു എന്ന് അംഗീകരിക്കാൻ പറ്റുന്നില്ല. തിരുത്താനും തയ്യാറല്ല. മുനമ്ബത്ത് ബിജെപി തീ കത്തിക്കുമ്ബോള്‍ ആളിപടരാൻ ഊതികൊടുത്തു സിപിഐഎം.സി.കെ. ജാനുവിന്റെ വരവും മുത്തങ്ങ സംഭവത്തിന്റെ മുറിവും തമ്മില്‍ ബന്ധമില്ല. അത് അന്നത്തെ സാഹചര്യത്തില്‍ ഉണ്ടായിപോയതാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
അതേസമയം പി വി അൻവറിന്റെ തൃണമുല്‍ കോണ്‍ഗ്രസ്, സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർട്ടി എന്നിവരെ യുഡിഫ്ന്റെ ആസോസിയേറ്റ് മെമ്ബർമാരാക്കി. എന്നാല്‍ വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോണ്‍ഗ്രസ് മെമ്ബർഷിപ്പ് വാർത്ത നിഷേധിച്ചു.



