
ഡൽഹി: കേരളത്തിലെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ആദ്യ ഘട്ട പട്ടികക്ക് അംഗീകാരം. 31 സ്ഥാനാർത്ഥികൾ ഉൾപ്പെടുന്ന പട്ടികക്ക് തെരഞ്ഞെടുപ്പ് സമിതിയോഗം അംഗീകാരം നൽകിയെന്ന് സ്കാനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി വ്യക്തമാക്കി.
രാഹുൽ മാനക്കൂട്ടത്തിൽ, എൽദോസ് കുന്നപ്പിള്ളി, കെ ബാബു എന്നിവരുടെ പേരുകൾ പട്ടികയിൽ ഇല്ല. ഇത്തവണ മത്സരിക്കാനില്ലെന്ന് കെ ബാബു നേതൃത്വത്തെ അറിയിച്ചതിന് പിന്നാലെയാണ് ഒഴിവാക്കിയത്. ലൈംഗികാതിക്രമ കേസിൽ പ്രതിയായ രാഹുൽ മാനക്കൂട്ടത്തിലിനെ നേരത്തെ പാർട്ടിയിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് രാഹുലിനെ ഒഴിവാക്കിയതെന്നാണ് വിവരം. ൽദോസ് കുന്നപ്പിള്ളിക്കെതിരെയുള്ള കേസിന്റെ വിഷാദാംശങ്ങൾ സ്ക്രീനിംഗ് കമ്മിറ്റി പരിശോധിച്ചതിന് ശേഷമാവും തീരുമാനം ഉണ്ടാവുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മൂന്ന് പേർ ഒഴികെയുള്ള എല്ലാ സിറ്റിംഗ് എംഎഎമാറും അവരുടെ മണ്ഡലങ്ങളിൽ മത്സരിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ ഇലക്ഷൻ തീയതി പ്രഖ്യാപിച്ചാൽ ഉടൻ തന്നെ ആദ്യ പട്ടിക പുറത്തുവിടാനാണ് കോൺഗ്രസിന്റെ തീരുമാനം.



