
കോട്ടയം:തദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ ടീം യു.ഡി.എഫ്.വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കുമെന്ന് യു.ഡി.എഫ്. ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്. ജില്ലയിലെ ആറു നഗരസഭകളിലും ഭരണമുറപ്പിച്ച യു.ഡി.എഫ്. മുമ്പെങ്ങും കാണാത്ത വിധമുള്ള തിരിച്ചുവരവാണ് ജില്ലയിൽ നടത്തിയത്.
പതിനൊന്നിൽ ഒമ്പത് ബ്ലോക്കു പഞ്ചായത്തുകളിലും അധികാരം പിടിച്ച യു.ഡി.എഫ്. ജില്ലയിലെ ഭൂരിപക്ഷം ഗ്രാമ പഞ്ചായത്തുകളിലും അധികാരത്തിലേറി. ടോസ് നടന്ന സ്ഥലങ്ങളിൽ പോലും യു.ഡി.എഫിന് അനുകൂലമായത് ജനഹിതം യു.ഡി.എഫിനൊപ്പമായിരുന്നതിൻ്റെ തെളിവാണ്.
ചിട്ടയായ പ്രവർത്തനത്തിലൂടെ യു.ഡി.എഫ്.ഒറ്റക്കെട്ടായി പ്രവർത്തിച്ചതിൻ്റെ ഫലമാണ് ജില്ലയിൽ നേടിയ തിളക്കമാർന്ന വിജയം. ജനങ്ങളുടെ അഭിലാഷം നിറവേറ്റുന്നതിന് അധികാരത്തിലേറിയ എല്ലാ യു.ഡി.എഫ്. ഭരണസമിതികളും പ്രതിജ്ഞാബദ്ധമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വിജയം യു.ഡി.എഫിനെ കൂടുതൽ ഉത്തരവാദിത്വബോധമുള്ളവരാക്കി മാറ്റിയിട്ടുണ്ടെന്നും. ജനങ്ങളുടെ ക്ഷേമം ലക്ഷ്യമാക്കിയുള്ള പ്രവർത്തനമായിരിക്കും എല്ലാ യു.ഡി.എഫ്. ഭരണസമിതികളിൽ നിന്നും ഉണ്ടാകുകയെന്നും ഫിൽസൺ മാത്യൂസ് പറഞ്ഞു.



