ഭരണഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായി സർക്കാരിനെതിരേയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായി യു.ഡി.എഫ്.ഭരണഘടനാ സംരക്ഷണ സദസ് നാളെ കോട്ടയത്ത്: പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

Spread the love

കോട്ടയം: യു.ഡി.എഫ് സംസ്ഥാന കമ്മറ്റിയുടെ ആഹ്വാന പ്രകാരം യു.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിൽ കോട്ടയത്ത് നടത്തുന്ന ഭരണഘടനാ സംരക്ഷണ സായാഹ്ന സദസ് നാളെ ( ചൊവ്വ ) പ്രതിപക്ഷ ഉപനേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 5 ന് ഗാന്ധിസ്ക്വയറിൽ ചേരുന്ന സമ്മേളനത്തിൽ അഡ്വ: എസ്.സുദർശകുമാർ വിഷയാവതരണം നടത്തും.

എം.പി.മാരായ കൊടിക്കുന്നിൽ സുരേഷ്, ആൻ്റോ ആൻ്റണി, കെ.ഫ്രാൻസിസ് ജോർജ്.എം.എൽ.എ.മാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, മാണി സി.കാപ്പൻ, ചാണ്ടി ഉമ്മൻ , .യു.ഡി.എഫ് നേതാക്കളായ കെ.സി.ജോസഫ്,ജോയി ഏബ്രഹാം, ജോസഫ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഴയ്ക്കൻ തുടങ്ങിയവർ പ്രസംഗിക്കും. ഭരണ ഘടനയെ അപമാനിച്ച മന്ത്രി സജി ചെറിയാനെ സംരക്ഷിക്കുന്ന പിണറായി സർക്കാരിനെതിരേയുള്ള പ്രതിഷേധത്തിൻ്റെ ഭാഗമായാണ്

ഭരണഘടനാ സംരക്ഷണ സദസ് സംഘടിപ്പിക്കുന്നതെന്ന് യു.ഡി.എഫ്.ജില്ലാ ചെയർമാൻ ഇ.ജെ.അഗസ്തി, കൺവീനർ അഡ്വ.: ഫിൽസൺ മാത്യൂസ്, സെക്രട്ടറി അസീസ് ബഡായിൽ എന്നിവർ അറിയിച്ചു.