
കോട്ടയം: യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ ആദ്യ മന്ത്രിസഭാ യോഗത്തില്‍ തന്നെ ആശാ വര്‍ക്കർമാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.
സതീശന്.
പുതുയുഗ യാത്രയുടെ ഭാഗമായി വിവിധ മേഖലകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവരും പ്രതിപക്ഷ നേതാവുമായുള്ള സംവാദത്തിലാണ് അദ്ദേഹം ഉറപ്പ് നല്‍കിയത്.
ആശമാര്‍ക്കു പുറമേ അംഗന്‍വാടി – പ്രീ പ്രൈമറി അധ്യാപകരുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.
മെട്രോ കോട്ടയത്തേക്കു നീട്ടുന്ന സാധ്യതകള്‍ പരിശോധിക്കും. കോട്ടയത്തേക്കു മാത്രമല്ല, മെട്രോ തൃശൂരിലേക്കും തൊടുപുഴയിലേക്കും എത്തണമെന്നാണ് ആഗ്രഹം.
കോട്ടയത്ത് ഉള്ള ആള്‍ക്ക് നാല്പതു മിനിറ്റ് കൊണ്ട് കൊച്ചിയില്‍ എത്താന്‍ സാധിക്കണം. യു.ഡി.എഫ് ഇക്കാര്യങ്ങള്‍ക്കു മുന്‍ഗണന നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഉദ്യോഗാര്‍ഥികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ യു.ഡി.എഫ് ഇടപെടല്‍ നടത്തും. പി.എസ്.സി. പ്രവേശനം മാൻഡേറ്ററിയാക്കും.
വേക്കന്‍സി വന്നാല്‍ 24 മണിക്കൂറിനുള്ളില്‍ അത് പി.എസ്.സിക്കു റിപ്പോര്‍ട്ട് ചെയ്യുന്ന തരത്തില്‍ സംവിധാനം ഉണ്ടാക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നിലവില്‍ ഒന്നാം റാങ്ക് ലഭിച്ചയാള്‍ക്കു പോലും നിയമനം കിട്ടാത്ത അവസ്ഥയുണ്ട്. സര്‍ക്കാര്‍ വിവിധ വകുപ്പ് മേധാവിമാരോട് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. ഇത്തരം നടപടികള്‍ അവസാനിപ്പിക്കും.
ചെറുകിട സംരംഭകരെ സംരക്ഷിക്കാന്‍ നടപടി ഉണ്ടാകും. ഇന്ന് സംരംഭകള്‍ ആരംഭിച്ച് ഏറെ കഴിയും മുന്‍പു അവ പൂട്ടിപോവുകയാണ്.
വ്യവസായ മന്ത്രി പറയുന്നത് സംസ്ഥാനത്ത് മൂന്നര ലക്ഷം സംരംഭങ്ങള്‍ ആരംഭിച്ചു എന്നാണ്. ക്രേന്ദ സര്‍ക്കാര്‍ കൊണ്ടു വന്ന എം.എസ്.എം.ഇ. ഭേദഗതി വഴിയാണ് സര്‍ക്കാര്‍ ഈ കണക്കു പറയുന്നത്.
ഇന്ന് ഒരു പെട്ടിക്കട തുടങ്ങിയാലും അത് സംരംഭമായി മാറും. മൂന്നര ലക്ഷം സംരംഭങ്ങള്‍ ഉണ്ടെന്നു പറയുന്ന മന്ത്രിക്ക് ഇതില്‍ എത്ര എണ്ണം ജി.എസ്.ടി. രജിസ്ട്രേഷന് നടത്തി എന്നു പറയാമോ. 30000 പോലുമില്ലെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഇന്നു മാളുകളും ഓണ്‍ലൈന്‍ വ്യാപാരവും വന്നതോടുകൂടി ഇടത്തരം കച്ചവടക്കാര്‍ പ്രതിസന്ധിയിലാണ്. യു.ഡി.എഫ് ഇവയ്ക്കു പരിഹാരം കാണും.
2010ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് കേരളത്തില്‍ 32,000 ബസുകള്‍ ഉണ്ടായിരുന്നു. ഇത് അത് 8000 എണ്ണമായി ചുരുങ്ങി.
ഇന്നു ഒരാള്‍ ബസ് വാങ്ങിയാല്‍ അയാള്‍ തന്നെ ഡ്രൈവറോ കണ്ടക്ടറോ ആയി പണിയെടുക്കേണ്ട അവസ്ഥയാണ്. കേരളത്തിലെ ആദ്യം ഒരു ഗതാഗത മന്ത്രി ഉണ്ടായിരുന്നു.
അദ്ദേഹം, ക്യാമറയുടെ ആളാണെല്ലോ. സ്വകാര്യ ബസുകളില്‍ ക്യാമറ വെക്കാന്‍ നിര്‍ദേശം വന്നു. ബസുകാര് ക്യാമറ വെച്ചു.
അപ്പോള്‍ ഗതാഗത മന്ത്രി മാറി. അദ്ദേഹത്തിന് ആദ്യം വെച്ച ക്യാമറ പറ്റില്ല. വേറെ കമ്പനിയുടെ ക്യാമറ തന്നെ വെക്കണമെന്നാണ്.
ഇതെല്ലാം സ്വകാര്യ ബസ് മേഖലയെ തകര്‍ക്കുന്നുവെന്നും യു.ഡി.എഫ് ഇതിനെല്ലാം പഹാരം കാണുമെന്നും ബസ് ഉടമകളുടെ പ്രതിനിധികള്‍ ഉന്നയിച്ച ചോദ്യത്തിന് മുറപടിയായി അദ്ദേഹം പറഞ്ഞു.
എയ്ഡഡ് അധ്യാപകരുടെ പ്രശ്നങ്ങളും യു.ഡി.എഫിന്റെ പ്രഥമ പരിഗണനയില്‍ ഉണ്ട്. സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പോലും ടോട്ടല്‍ കണ്‍ഫ്യൂഷനാണ്.
എച്ച്.എന്‍.എല്‍, ട്രാവന്‍കൂര്‍ സിമന്റ്സ്, മീനച്ചിലാറിലെ വെള്ളപ്പൊക്കം പരിഹരിക്കല്‍ എന്നവ നടപ്പിലാക്കും. തദ്ദേശ സ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയിലാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ട്രഷറിയില്‍ നിന്നു പണം എടുക്കാന്‍ പറ്റാത്തത് കൊണ്ട് ബില്ലുകള്‍ മാറാന്‍ പറ്റുന്നില്ല.
തദ്ദേശ സ്ഥാപനങ്ങളില്‍ ഒരു പണിയും നടക്കുന്നില്ല. സര്‍ക്കാര്‍ ഉള്ള പണം എല്ലാം എടുത്ത് പി.ആര്.ഡിക്ക് കൊടുക്കുകയാണ്. ഖജനാവില്‍ പൂച്ചപെറ്റുകിടക്കുകയാണെന്ന് വെറുതേ പറഞ്ഞതല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
തുടര്‍ന്ന് പുതുയുഗ യാത്ര സംഘം ഏറ്റുമാനൂര്‍ മണ്ഡലത്തിലെ സ്വീകരണ സ്ഥലത്തേക്കു പറുപ്പെട്ടു. കടുത്തുരുത്തി ഐ.ടി.സി ജംഗ്ഷനിലാണ് രണ്ടാമത്തെ സ്വീകരണ പരിപാടി.
തുടര്‍ന്ന് കടുത്തുരുത്തി സെന്‍ട്രല്‍ മൈതാനത്ത് പൊതുയോഗം ചേരും. ജില്ലയിലെ ഏറ്റവും ഒടുവിലെ പരിപാടി വൈക്കം നിയോജക മണ്ഡലത്തിലാണ്



