
ഗാന്ധിനഗർ: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍ ഡെവലപ്മെന്‍റ് സൊസൈറ്റി ജീവനക്കാരെ മാനദണ്ഡത്തിന്‍റെ
അടിസ്ഥാനത്തില്‍ ആനുകൂല്യങ്ങള്‍ നല്‍കി സ്ഥിരപ്പെടുത്തുമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു.
കെജിഎച്ച്‌ഡിഎസ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐഎൻടിയുസി ) 14-ാം വാർഷിക സമ്മേളനം മെഡിക്കല്‍ കോളജില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
യൂണിയൻ പ്രസിഡന്‍റ് തോമസ് കല്ലാടൻ അധ്യക്ഷത വഹിച്ചു. എസ്. സുധാകരൻ നായർ, പി.സി. അനില്‍, എസ്. രാജീവ്, വി. രാജേഷ്, ജസ്റ്റിൻ ജോസഫ്, സാബു മാത്യു, രാജശ്രീ എന്നിവർ പ്രസംഗിച്ചു.