play-sharp-fill
യു.ഡി.എഫ് വിശ്വാസി സമൂഹത്തിനൊപ്പം: ഉമ്മൻ ചാണ്ടി

യു.ഡി.എഫ് വിശ്വാസി സമൂഹത്തിനൊപ്പം: ഉമ്മൻ ചാണ്ടി

സ്വന്തം ലേഖകൻ

കൂരോപ്പട: വിശ്വാസി സമൂഹത്തിനൊപ്പമാണ് യു.ഡി.എഫ് നിലപാടെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രസ്താവിച്ചു.കൂരോപ്പട പഞ്ചായത്തിലെ ഒന്നാം വാർഡിലെ പഞ്ചായത്ത് പ്രസിഡൻറ് സി.എം. മത്തായിയുടെ ഭവനത്തിൽ നടന്ന കുടുംബയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മൻചാണ്ടി.കേന്ദ്ര, കേരള സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയുള്ള ജനരോഷം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു.
കോത്തലയിലും പാനാപ്പള്ളിയിലും നടന്ന കുടുംബയോഗങ്ങളിലും ഉമ്മൻചാണ്ടി എത്തിയിരുന്നു.ഉമ്മൻചാണ്ടിയോട് സംസാരിക്കുന്നതിനും നിവേദനങ്ങൾ നൽകുന്നതിനും നൂറുകണക്കിനാളുകൾ എത്തിയിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്തിയ ഉമ്മൻചാണ്ടി തിരഞ്ഞെടുപ്പിന് വേണ്ട മാർഗനിർദ്ദേശങ്ങളും നൽകിയാണ് ഉമ്മൻചാണ്ടി മടങ്ങിയത്.
യു.ഡി.എഫ്. നേതാക്കളായ ജോഷി ഫിലിപ്പ്, അഡ്വ.ഫിൽസൺമാത്യൂസ്, കുഞ്ഞ് ഇല്ലമ്പള്ളി, സണ്ണി പാമ്പാടി, ബാബു.കെ.കോര, സി.എം. മത്തായി, സാബു.സി. കുര്യൻ, അനിൽ കൂരോപ്പട, കുഞ്ഞ് പുതുശ്ശേരി, എം.പി.അന്ത്രയോസ്, ഒ.സി.ജേക്കബ്, റ്റി.എം.ആന്റണി, കുഞ്ഞൂഞ്ഞമ്മ കുര്യൻ, സന്ധ്യാ സുരേഷ്, അമ്പിളി മാത്യു, വി.എ.പത്മനാഭൻ നായർ, റ്റി.ആർ.അശ്വതി, സച്ചിൻ മാത്യു, ശ്രീകുമാർ ഗോകുലം, സുരേഷ് കല്ലടപ്പള്ളി, അനിയൻ പിള്ള, റ്റി.എൻ. ശ്രീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.