video
play-sharp-fill

യുഡിഎഫിന്റെ വിജയത്തിന് പിന്നിൽ ശബരിമലയാണ് ; അധികാരത്തിൽ വന്നാൽ ശബരിമലയ്ക്കായി നിയമനിർമാണം നടത്തും: ചെന്നിത്തല

യുഡിഎഫിന്റെ വിജയത്തിന് പിന്നിൽ ശബരിമലയാണ് ; അധികാരത്തിൽ വന്നാൽ ശബരിമലയ്ക്കായി നിയമനിർമാണം നടത്തും: ചെന്നിത്തല

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമലയിലെ ആചാര സംരക്ഷണത്തിന് നിയമനിർമാണം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫിന്റെ വൻ ജയത്തിന് കാരണം ശബരിമലയാണെന്നും യുഡിഎഫ് യോഗം വിലയിരുത്തി. കേരള കോൺഗ്രസ് എമ്മിലെ പ്രശ്‌നങ്ങൾ ആ പാർട്ടി തന്നെ പരിഹരിക്കണമെന്നും യുഡിഎഫ് യോഗം ആവശ്യപ്പെട്ടു. ലോക്‌സഭാ തെരഞ്ഞെടുപ്പിനേയും യുഡിഎഫ് വിജയത്തേയും സ്വാധീനിച്ച പ്രധാന ഘടകം ശബരിമല തന്നെയാണ്. യുഡിഎഫ് അധികാരത്തിൽ വന്നാൽ ശബരിമല യുവതി പ്രവേശനം തടയാൻ നിയമം കൊണ്ടുവരും. വിശ്വാസം സംരക്ഷിക്കും. മത ന്യൂനപക്ഷങ്ങളുടെ വോട്ടും യുഡിഎഫിനും അനുകൂലമായെന്ന് യുഡിഎഫ് യോഗം വിലയിരുത്തി. ആലപ്പുഴയിലെ തോൽവിയെക്കുറിച്ച് കോൺഗ്രസ് നേതൃ യോഗം വിശദമായി ചർച്ച ചെയ്യുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.