
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒരു കാരണവശാലും സില്‍വർ ലൈൻ നടപ്പാക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സില്‍വർ ലൈനിന് വേണ്ടി ഏറ്റെടുത്ത ഭൂമി ഡി നോട്ടിഫിക്കേഷൻ ചെയ്യും.
വയനാട് വീട്, പദ്ധതി പൂർത്തിയാകുമ്പോള്‍ കണക്ക് അവതരിപ്പിക്കും.ആദ്യം രക്തസാക്ഷി ഫണ്ട് തട്ടിച്ച കണക്ക് പറയട്ടെ.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രതിപക്ഷം ഫണ്ട് നല്‍കിയതാണെന്നും വി ഡി സതീശൻ വ്യക്തമാക്കി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരള ബാങ്ക് വിഷയം പുനര്ലോചിക്കും. ലാഭത്തില്‍ പോകുന്ന പല ബാങ്കും പ്രശ്നത്തില്‍ ആകുന്നു. കിഫ്‌ബിയും പുനപരിശോധിക്കും. ഒരു പ്രയോജനവും ഇല്ലാത്ത സ്ഥാപനമായി കിഫ്‌ബി മാറി.
പരസ്യം നല്‍കുന്നതിന് വേണ്ടി മാത്രമായി കിഫ്‌ബി മാറി. സർക്കാരിന്റെ പരസ്യം അല്ല കിഫ്‌ബിയുടെ ജോലിയെന്നും വി ഡി സതീശൻ വിമർശിച്ചു.
പിണറായി സർക്കാർ കേരളം ഭരിച്ചപോലെ ചന്ദ്രശേഖർ റാവു തെലങ്കാനാ ഭരിച്ചുവെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഢി ആരോപിച്ചു. ഇരുവരുടെയും ഭരണം ഒരുപോലെ ആയിരുന്നു. കുടുംബത്തിന് വേണ്ടി, സ്വന്തം ആവശ്യത്തിന് വേണ്ടി. തെല്ലങ്കാനയിലെ ഗ്യാരണ്ടിയെ പറ്റി പലരും തെറ്റായി പറയുന്നു.
പിണറായി അവിടെ വന്നു നേരില്‍ കാണണം . അതിനായി എല്ലാ സൗകര്യവും ഒരുക്കാൻ തയ്യാർ. സർക്കാർ പ്രവർത്തനങ്ങള്‍ എങ്ങിനെ എന്ന് വ്യക്തമാക്കാം. സ്ത്രീകള്‍ക്ക് സൗജന്യ യാത്ര നല്‍കിയിട്ടും RTC ലാഭത്തില്‍ തന്നെയാണ്.
യുഡിഫ് പ്രഖ്യാപിച്ച ഗ്യാരണ്ടി കേരളത്തില്‍ നടപ്പാക്കും എന്നത് തന്റെ ഗ്യാരണ്ടി എന്ന് രേവന്ത് റെഡ്ഢി വ്യക്തമാക്കി. കേരളത്തിലെ യുവാക്കള്‍ ആദ്യം യുഡിഎഫ് നേതൃത്വത്തെ തിരഞ്ഞെടുത്താല്‍ ഉറപ്പുകള്‍ യദാർധ്യം ആകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.



