എം.വി ഗോവിന്ദന്റെ വെല്ലുവിളി ഏറ്റെടുത്ത് രാഹുൽ മാങ്കൂട്ടത്തിൽ: ‘നുണ പരിശോധനയ്ക്ക് തയ്യാർ, തന്റൊപ്പം എം. ബി രാജേഷിനെയും എ.എ റഹീമിനേയും നുണ പരിശോധനയ്ക്ക് വിധേയരാക്കക്കണം
പാലക്കാട്: സിപിഎം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഗോവിന്ദൻ പറഞ്ഞത് തന്നെ നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ്. ആ വെല്ലുവിളി ഏറ്റെടുക്കുകയാണ്. നുണ പരിശോധനയ്ക്ക് ഞാൻ തയ്യാറാണ്. പക്ഷേ എന്നോടൊപ്പം മന്ത്രി എം.ബി രാജേഷിനെയും, എ.എ റഹീമിനേയും കൂടി നുണ പരിശോധനയ്ക്ക് വിധേയരാക്കണമെന്നും രാഹുൽ കൂട്ടിച്ചേർത്തു.
പാലക്കാട് ഹോട്ടൽ റെയ്ഡ് ഷാഫി പറമ്പിൽ നടത്തിയ നാടകമാണെന്ന ഇടതു സ്ഥാനാർഥി പി സരിൻ്റെ വാദത്തെയും രാഹുൽ പരിഹസരിച്ചു. തങ്ങളുടെ നാടകത്തിൽ അഭിനയിക്കുന്ന നടൻമാരാണോ എം.ബി. രാജേഷും റഹീമും. ഇങ്ങനെ ഗോൾപോസ്റ്റ് മാറ്റി തങ്ങളെക്കൊണ്ട് വീണ്ടും വീണ്ടും ഗോളടിപ്പിക്കല്ലേയെന്നും രാഹുൽ മാങ്കൂട്ടത്തിൽ കൂട്ടിച്ചേർത്തു.
രാഹുൽ മാങ്കൂട്ടത്തിൽ തുടർച്ചയായി കളവ് പറയുന്നുവെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ കുഴൽപ്പണം ഒഴുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സർക്കാർ സമഗ്രമായ അന്വേഷണം നടത്തണം. കോൺഗ്രസ് നേതാക്കളെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group