
സ്വന്തം ലേഖിക
കോഴിക്കോട്: കോഴിക്കോട് കളക്ടേറ്റിലേക്കുള്ള യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം.
പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. നിലവില്‍ സംഘര്‍ഷാവസ്ഥയില്ല. കൂട്ടംകൂടിയിരുന്നു പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയാണ്. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചില്‍ വ്യാപകമായ ഉന്തും തള്ളുമുണ്ടായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കണ്ണൂരില്‍ ഇന്ന് യുഡിഎഫ് നടത്തുന്ന മാര്‍ച്ചില്‍ സംഘര്‍ഷസാധ്യതയുണ്ടെന്നാണ് പൊലീസ് നിഗമനം. സംഘര്‍ഷമുണ്ടാക്കരുതെന്ന് കെപിസിസി പ്രസഡിന്റ് കെ സുധാകരന് പൊലീസ് നോട്ടീസ് നല്കി.
അക്രമം ഉണ്ടാകില്ലെന്ന് കെപിസിസി പ്രസിഡന്റ് ഉറപ്പുവരുത്തണം. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായാല്‍ കടുത്ത നടപടിയെടുക്കുമെെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കെ സുധാകരനാണ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുന്നത്.
എന്നാല്‍ പൊലീസിന്റെ ഭീഷണി വിലപ്പോകില്ലെന്ന് കണ്ണൂര്‍ ഡിസിസി പ്രസിഡന്റ് പറഞ്ഞു. യുഡിഎഫ് മാര്‍ച്ചിന് മുന്നോടിയായി കണ്ണൂരില്‍ വന്‍ പൊലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്. ജില്ലയിലെ എല്ലാ സ്റ്റേഷനുകളില്‍ നിന്നുമായി 200 പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസില്‍ മഖ്യമന്ത്രിക്ക് എതിരായ പുതിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം.