video
play-sharp-fill

പൊടിപാറുന്ന ആവേശം പിറവത്ത്: തിരഞ്ഞെടുപ്പിന്റെ പടയോട്ടവുമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനം 

പൊടിപാറുന്ന ആവേശം പിറവത്ത്: തിരഞ്ഞെടുപ്പിന്റെ പടയോട്ടവുമായി യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ മണ്ഡല പര്യടനം 

Spread the love

സ്വന്തം ലേഖകൻ

കോട്ടയം:  തിരഞ്ഞെടുപ്പിന്റെ പൊടിപാറുന്ന ആവേശം പിറവം മണ്ഡലത്തിൽ വീണ്ടുമെത്തിച്ച് യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ രണ്ടാം ഘട്ട മണ്ഡലപര്യടനം. പിറവത്തെ മുക്കും മൂലയും സുപരിചിതമായ സ്ഥാനാർത്ഥി തോമസ് ചാഴികാടനെ സ്വീകരിക്കാൻ ആയിരങ്ങളാണ് ഓരോ വേദിയിലും കാത്തു നിന്നത്. പൊളളുന്ന വെയിലിലും പുഞ്ചിരിക്കുന്ന മുഖവുമായി എത്തുന്ന സ്ഥാനാർത്ഥിയ്ക്ക്് ആവേശോജ്വലമായ സ്വീകരണമാണ് പിറവം മണ്ഡലത്തിലെ ഓരോ വേദിയിലും സ്ഥാനാർത്ഥിയ്ക്കായി നാട്ടുകാർ ഒരുക്കി വച്ചിരുന്നത്. ദാഹമകറ്റാൻ വെള്ളം പകർന്നു നൽകിയും, ആവേശം കൂട്ടാൻ ആവശ്യത്തിന് മുദ്രാവാക്യവുമായി പ്രവർത്തകരും മണ്ഡലപ്രചാരണത്തിൽ ആദ്യാവസാനം അണിനിരന്നു.
പിറവം മണ്ഡലത്തിലെ പാമ്പാക്കുട പഞ്ചായത്തിലെ നെയ്ത്തുശാലപ്പടിയിൽ ഇന്നലെ രാവിലെ എട്ടു മണിയോടെ മുൻ മന്ത്രിയും കേരള കോൺഗ്രസ് ജേക്കബ് വിഭാഗം നേതാവുമായ അനൂപ് ജേക്കബ് പ്രചാരണ പരിപാടികൾ ഉദ്ഘാടനം ചെയ്തു. രാജ്യം ഒരു നിർണ്ണായകമായ നിമിഷത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി വയനാട്ടിൽ സ്ഥാനാർത്ഥിയായി മത്സരിക്കാനെത്തിയതോടെ മറ്റൊരിക്കലും ഉണ്ടാകാത്ത തലത്തലിലുള്ള യുഡിഎഫ് തരംഗമാണ് കേരളത്തിലുള്ളത്. ഇരുപതിൽ ഇരുപത് സീറ്റും കേരളത്തിൽ യുഡിഎഫ് ജയിക്കാനുള്ള സാഹചര്യം തന്നെ നിലവിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.  ജോസ് കെ.മാണി എം.പി സ്ഥാനാര്‍ത്ഥിയോടൊപ്പം തുറന്ന വാഹനത്തിലുണ്ടായിരുന്നു. എന്‍.പി പൗലോസ്, തോമസ് തടത്തില്‍, വില്‍സണ്‍ കെ.ജോണ്‍, വേണു മുളന്തുരുത്തി, രാജു പാണാലിക്കല്‍, ജെയിസണ്‍ ജോസഫ്, ജോര്‍ജ് ചെമ്പമല, ടോമി കെ.തോമസ്, ജില്‍സ് പെരിയപുറം, ഫിലിപ്പ് എരട്ടയാനിക്കല്‍, സാജു മുടക്കാലില്‍, റീസ് പുത്തന്‍വീട്ടില്‍, പി.സി ജോസ്, പ്രിന്‍സ് തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗിച്ചു.


തുടർന്ന് ഇലഞ്ഞി, തിരുമാറാടി, കൂത്താട്ടുകുളം എന്നിവിടങ്ങളിലായിരുന്നു തുറന്ന വാഹനത്തിലെ പ്രചാരണം. ഓരോ പ്രചാരണ കേന്ദ്രങ്ങളിലും സ്ഥാനാർത്ഥിയെ കാത്ത് ആയിരക്കണക്കിന് ആളുകളാണ് നിന്നിരുന്നത്. ശിങ്കാരിമേളത്തിന്റെ അകമ്പടിയോടെ, വാദ്യ ഘോഷങ്ങളോടെ, കൊട്ടും കുരവയും ആർപ്പുവിളികളുമായാണ് ഓരോ വേദിയിലും സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


ശനിയാഴ്ച രാവിലെ 7.30 ന് അയർക്കുന്നം ഒറവയ്ക്കലിൽ മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻചാണ്ടി എംഎൽഎ തുറന്ന വാഹനത്തിലെ പ്രചാരണം ഉദ്ഘാടനം ചെയ്യും. തുടർന്ന് അയർക്കുന്നം, വാകത്താനം, മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളിൽ സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ പര്യടനം നടക്കും. അയർക്കുന്നം, ഒറവയ്ക്കൽ, തൂത്തൂട്ടി, പുളിഞ്ചുവട്, ആറുമാനൂർ, പുന്നത്തുറ, പൂതിരി, കളപ്പുരയ്ക്കൽപ്പടി, മാലം, മണർകാട് പള്ളി, വാലേമറ്റം വഴി ഉച്ചയ്ക്ക് പന്ത്രണ്ടിന് മാധവൻ പടിയിൽ പ്രചാരണം അവസാനിക്കും.
തുടർന്ന് മൂന്നിന് പുതുപ്പള്ളി മണ്ഡലത്തിലെ തലപ്പാടിയിൽ നിന്നും ആരംഭിക്കുന്ന പര്യടനം കൈതേപ്പാലം, വെട്ടത്തുകവല, പുതുപ്പള്ളി കവല, അങ്ങാടി, കൊച്ചാലുംമൂട്, തൃക്കോതമംഗലം, കാടമുറി, ഞാലിയാകുഴി എന്നിവിടങ്ങളിലൂടെ രാത്രി എട്ടിന് തോട്ടയ്ക്കാട് കവലയിൽ സമാപിക്കും.