നാടെങ്ങും മുന്നണി ജാഥകള്‍; വി ഡി സതീശന്‍റെ പുതുയുഗയാത്ര ഇന്ന് വയനാട്ടില്‍ ആരംഭിക്കും; എം വി ഗോവിന്ദന്‍റെ വടക്കന്‍ പര്യടനം മലപ്പുറത്തും തുടരും; ബിനോയ് വിശ്വത്തിന്‍റെ തെക്കൻ ജാഥ കൊല്ലത്ത്; ജോസ് കെ മാണിയുടെ മധ്യമേഖല പര്യടനം കോട്ടയം-ഇടുക്കി അതിർത്തിയിൽ

Spread the love

കല്‍പ്പറ്റ: തെരഞ്ഞെടുപ്പ് ചൂടേറ്റി നാടെങ്ങും മുന്നണി ജാഥകള്‍.

video
play-sharp-fill

വി ഡി സതീശന്‍റെ പുതുയുഗയാത്ര ഇന്ന് വയനാട്ടില്‍ ആരംഭിക്കും. എം വി ഗോവിന്ദന്‍റെ വടക്കന്‍ പര്യടനം മലപ്പുറത്തും തുടങ്ങും.

ബിനോയ് വിശ്വത്തിന്‍റെ തെക്കൻ ജാഥ കൊല്ലത്ത് തുടരും. ജോസ് കെ മാണിയുടെ മധ്യമേഖല പര്യടനം കോട്ടയം-ഇടുക്കി അതിർത്തിയിലും നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്ര ഇന്ന് വയനാട്ടില്‍ ആരംഭിക്കും. മാനന്തവാടി, ബത്തേരി, കല്‍പ്പറ്റ എന്നീ മൂന്ന് മണ്ഡലങ്ങളിലാണ് യാത്ര പര്യടനം നടത്തുക.

രാവിലെ എട്ടുമണിക്ക് വിവിധ വിഭാഗങ്ങളിലെ പ്രതിനിധികളുമായി പ്രതിപക്ഷ നേതാവിന്റെ സംവാദം നടക്കും. ജില്ലയിലെ പ്രധാന യുഡിഎഫ് നേതാക്കള്‍ യാത്രയുടെ ഭാഗമാകും.

രാവിലെ 10 മണിക്ക് മാനന്തവാടിയില്‍ നിന്ന് ആരംഭിക്കുന്ന യാത്ര വൈകിട്ട് നാലുമണിക്ക് കല്‍പ്പറ്റയില്‍ അവസാനിക്കും.