
കോട്ടയം ഈരാറ്റുപേട്ടയിൽ എൻഐഎ അറസ്റ്റ് ചെയ്ത എസ്ഡിപിഐ അംഗത്തിന് യുഡിഎഫ് അംഗങ്ങളുടെ പിന്തുണ; അൻസാരിക്ക് 6 മാസം അവധിനൽകണം എന്ന പ്രമേയത്തിലാണ് മുസ്ലിംലീഗിന്റെ പിന്തുണ
സ്വന്തം ലേഖകൻ
കോട്ടയം: ഈരാറ്റുപേട്ട നഗരസഭയിൽ എൻഐഎ അറസ്റ്റ് ചെയ്ത എസ്ഡിപിഐ അംഗത്തിന് യുഡിഎഫ് അംഗങ്ങളുടെ പിന്തുണ. പോപ്പുലർ ഫ്രണ്ടിന്റ തീവ്രവാദ ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത ഇ പി അൻസാരിയെ ആണ് ഒരാൾ ഒഴികെ മുഴുവൻ യുഡിഎഫ് അംഗങ്ങളും പിന്തുണച്ചത്. അൻസാരിക്ക് 6 മാസം അവധിനൽകണം എന്ന പ്രമേയത്തിലാണ് യുഡിഫ് പിന്തുണ.
മുൻകാല പ്രാബല്യത്തോടെ അവധി അനുവദിക്കണമെന്ന വിഷയം അവതരിപ്പിച്ചത് എസ്ഡിപിഐ അംഗം നൗഫിയ ഇസ്മായിലാണ്. മുസ്ലിംലീഗിലെ മുതിർന്ന അംഗം പി എം അബ്ദുൽ ഖാദർ ഇതിനെ പിന്തുണച്ചു. 27 അംഗ കൗൺസിലിൽ 9 എൽഡിഎഫ് അംഗങ്ങൾ വിയോജിപ്പ് രേഖപ്പെടുത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ അവധി അപേക്ഷയുടെ കാര്യത്തിൽ ഉചിതമായ തീരുമാനം സർക്കാരിനും തിരഞ്ഞെടുപ്പ് കമ്മീഷനും എടുക്കാം എന്ന ശുപാർശ നൽകുകയാണ് ഉണ്ടായതെന്ന് യുഡിഎഫ് വിശദീകരിക്കുന്നത്. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിൽ ഇ പി അൻസാരിയ്ക്ക് അവധി ആവശ്യപ്പെട്ട് എസ്ഡിപിഐ അവതരിപ്പിച്ച പ്രമേയത്തെ എൽഡിഎഫ് അംഗങ്ങൾ എതിർത്തിരുന്നു.