
യുഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കുന്ന ചടങ്ങിന് ശേഷം നടന്ന വാർത്താ സമ്മേളനത്തില്‍ വയനാട് പുരനധിവാസത്തിന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത വീടുകളെക്കുറിച്ചുള്ള ചോദ്യത്തിൽ വ്യക്തമായ ഉത്തരം നൽകാതെ പ്രതിപക്ഷ നേതാവ് വി.ഡി.
പദ്ധതി പൂർത്തിയായാല്‍ കണക്ക് പുറത്തുവിടുമെന്നും സിപിഎം കണക്ക് ചോദിക്കുമ്പോള്‍ കണക്ക് കൊടുക്കാൻ അവർ വല്ലതും ഏല്‍പ്പിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പദ്ധതി പൂർത്തിയായാല്‍ കണക്ക് അവതരിപ്പിക്കുമെന്നും ഇപ്പോള്‍ സ്ഥലം വാങ്ങി, പദ്ധതി തുടങ്ങിയെന്നും സതീശൻ പറഞ്ഞു. ഇടക്കിടക്ക്

Whatsapp Group 1 | Whatsapp Group 2 |Telegram Group
മുഖ്യമന്ത്രി ഞങ്ങളെ വല്ലതും ഏല്‍പ്പിച്ചിട്ടുണ്ടോ, ഞങ്ങള്‍ക്ക് പൈസ തന്നിട്ടുണ്ടോയെന്നും സതീശൻ ചോദിച്ചു. തുടർ ചോദ്യങ്ങളില്‍ സതീശൻ മറുപടി നല്‍കിയില്ല.
മാനിഫെസ്റ്റോയെ കുറിച്ച് മാത്രമാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും അല്ലാത്ത ചോദ്യങ്ങള്‍ അനുവദിക്കില്ലെന്നും സതീശൻ വ്യക്തമാക്കി. തന്നെ പ്രകോപിപ്പിക്കാനാണ് ശ്രമമെന്നും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചതുപോലെ തന്നില്‍നിന്ന് പ്രതികരണമുണ്ടാക്കി പ്രചരിപ്പിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.



