play-sharp-fill
യുഡിഎഫ്  സർക്കാരിന്റെ  മദ്യനയം കൊണ്ട് മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ല: മന്ത്രി ടി പി രാമകൃഷ്ണൻ

യുഡിഎഫ് സർക്കാരിന്റെ മദ്യനയം കൊണ്ട് മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ല: മന്ത്രി ടി പി രാമകൃഷ്ണൻ

 

സ്വന്തം ലേഖകൻ

തിരുവനന്തപുരം : കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ മദ്യനയം കൊണ്ട് മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ലെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ. കണക്കുകൾ പരിശോധിച്ചാൽ മനസിലാകുമെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. 2014-15ൽ ബാർ ഹോട്ടലുകൾ ഒഴിവാക്കിയപ്പോൾ ഇവിടെ 220.58 ലക്ഷം കെയ്സ് മദ്യം വിതരണം ചെയ്യപ്പെട്ടു. എന്നാൽ ബാറുകളൊക്കെ അനുവദിച്ചതിനുശേഷം 2018-19ൽ 216.34 ലക്ഷം കെയ്സ് മദ്യമാണ് കേരളത്തിൽ വിതരണം ചെയ്തത്. 2019-20ന്റെ കണക്ക് വരുന്നതേയുള്ളൂ.


പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളിൽ നിന്നും വീര്യംകുറഞ്ഞ മദ്യം, വൈൻ തുടങ്ങിയ പാനീയങ്ങൾ ഉൽപാദിപ്പിക്കുന്നതിന് അനുമതി കൊടുത്തുവെന്നും ഇത് തികച്ചും നിയമവിധേയമായ നടപടിക്രമങ്ങളാണ് ഇപ്പോൾ നടപ്പിലാക്കുന്നത്. മദ്യവ്യവസായത്തെ സംബന്ധിച്ച് അടുത്ത വർഷത്തേക്കുള്ള നയം എന്താണെന്ന് പ്രഖ്യാപിക്കാനിരിക്കുന്നതേയുള്ളൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ സർക്കാരിന്റെ ലക്ഷ്യം മദ്യഉപയോഗം കുറയ്ക്കുക എന്നതാണ്. മുമ്പ് ഒരുകാലത്തുമില്ലാത്തവിധം മദ്യ-ലഹരി വസ്തുക്കൾക്കെതിരായി വലിയ തോതിലുള്ള ക്യാമ്പയിൻ പുരോഗമിക്കുകയാണ്. ജനപ്രതിനിധികളുടെയും തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും നേതൃത്വത്തിലാണ് ഈ ക്യാമ്പയിൻ സംഘടിപ്പിച്ചിരിക്കുന്നത്.