play-sharp-fill
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി;പുരപ്പുറത്ത് നിന്ന് ആരും ചാടണ്ട, കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയില്‍ തന്നെ; നേമത്ത് കെ. മുരളീധരന്‍; തൃപ്പൂണിത്തുറയില്‍ കെ.ബാബു; ആശയോട് മുട്ടാൻ വൈക്കത്ത് പി ആർ സോന; ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും;  കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കി;പുരപ്പുറത്ത് നിന്ന് ആരും ചാടണ്ട, കുഞ്ഞൂഞ്ഞ് പുതുപ്പള്ളിയില്‍ തന്നെ; നേമത്ത് കെ. മുരളീധരന്‍; തൃപ്പൂണിത്തുറയില്‍ കെ.ബാബു; ആശയോട് മുട്ടാൻ വൈക്കത്ത് പി ആർ സോന; ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കും; കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിപ്പട്ടിക അറിയാം തേര്‍ഡ് ഐ ന്യൂസ് ലൈവിലൂടെ

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ അന്തിമ തീരുമാനമായി. നേമത്ത് കെ. മുരളധീരന്‍ സ്ഥാനാര്‍ത്ഥിയാകും. ഉമ്മന്‍ ചാണ്ടി പിന്മാറിയ സാഹചര്യത്തിലാണ് നേമത്ത ചര്‍ച്ചകള്‍ മുരളീധരന്റെ പേരിലേക്ക് എത്തിയത്.

ഉമ്മന്‍ ചാണ്ടിയുടെ കനത്ത സമ്മര്‍ദ്ദമാണ് ബാബുവിന് തുണയായതെന്നാണ് വിവരം. നേരത്തെ സൗമിനി ജെയ്‌നിന്റെയും വേണു രാജാമണിയുടെയും പേരുകള്‍ തൃപ്പൂണിത്തുറയില്‍ ഉയര്‍ന്നുവന്നെങ്കിലും ഒടുവില്‍ ചര്‍ച്ചകള്‍ ബാബുവിലേക്കെത്തുകയായിരുന്നു. അടൂരില്‍ എംജി കണ്ണന്‍ മത്സരിക്കും. സോണി സെബാസ്റ്റ്യന് ഇരിക്കൂറില്‍ സീറ്റ് ലഭിക്കും. ആറന്മുളയില്‍ ശിവദാസന്‍ നായര്‍ക്കാണ് സീറ്റ് കിട്ടുക

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേമത്ത് കരുത്തനായ ഒരു നേതാവിനെ മല്‍സരത്തിനിറക്കി കേരളത്തിലാകെ കോണ്‍ഗ്രസ് അനുകൂല തരംഗം സൃഷ്ടിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവരുടെ പേരുകള്‍ ഉയര്‍ന്നത്. ഉമ്മന്‍ ചാണ്ടി പിന്മാറിയതിനെ തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് മുരളീധരനോട് മല്‍സരിക്കാന്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന. എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായി സിപിഎമ്മിലെ വി.ശിവന്‍കുട്ടി നേമത്ത് ഇതിനകം പ്രചാരണരംഗത്ത് സജീവമാണ്.

സ്ഥാനാർഥി പട്ടിക:

ഉദുമ – ബാലകൃഷണൻ പെരിയ

കാഞ്ഞങ്ങാട് – പി വി സുരേഷ്

പയ്യന്നൂർ – എം പ്രദീപ് കുമാർ

കല്യാശേരി – ബ്രജേഷ് കുമാർ

തളിപ്പറമ്പ് – അബ്ദുൾ റഷീദ് പി വി

ഇരിക്കൂർ – സജീവ് ജോസഫ്

കണ്ണൂർ – സതീശൻ പാച്ചേനി

തലശേരി – എം പി അരവിന്ദാക്ഷൻ

പേരാവൂർ – സണ്ണി ജോസഫ്

മാനന്തവാടി – പി കെ ജയലക്ഷ്മി

ബത്തേരി – ഐസി ബാലകൃഷ്ണൻ

നാദാപുരം – കെ പ്രവീൺ കുമാർ

കൊയിലാണ്ടി – എൻ സുബ്രഹ്മണ്യൻ

ബാലുശേരി – ധർമ്മജൻ ബോൾഗാട്ടി

കോഴിക്കോട് നോർത്ത് – കെ.എം അഭിജിത്ത്

ബേപ്പൂർ – പി എം നിയാസ്

വണ്ടൂർ – എ പി അനിൽകുമാർ

പൊന്നാനി – എ എം രോഹിത്

തൃത്താല – വിടി ബൽറാം

ഷൊർണ്ണൂർ – ടി.എച്ച് ഫിറോസ് ബാബു

ഒറ്റപ്പാലം – ഡോ.പി.ആർ സരിൻ

പാലക്കാട് – ഷാഫി പറമ്പിൽ

മലമ്പുഴ – എസ്.കെ അനന്തകൃഷ്ണൻ

തരൂർ – കെ.എ ഷീബ

ചിറ്റൂർ – സുമേഷ് അച്യുതൻ

ആലത്തൂർ – പാളയം പ്രദീപ്

ചേലക്കര – സി സി ശ്രീകുമാർ

കുന്നംകുളം – കെ.ജയശങ്കർ

മണലൂർ – വിജയ ഹരി

വടക്കാഞ്ചേരി – അനിൽ അക്കര

ഒല്ലൂർ – ജോസ് വെള്ളൂർ

തൃശൂർ – പദ്മജ വേണുഗോപാൽ

നാട്ടിക – സുനിൽ ലാലൂർ

കൈപ്പമംഗലം – ശോഭ സുബിൻ

പുതുക്കാട് – അനിൽ അന്തിക്കാട്

ചാലക്കുടി – ടിജെ സനീഷ് കുമാർ

കൊടുങ്ങല്ലൂർ – എംപി ജാക്സൺ

പെരുമ്പാവൂർ – എൽദോസ് കുന്നപ്പള്ളി

അങ്കമാലി – റോജി എം ജോൺ

ആലുവ – അൻവർ സാദത്ത്

പറവൂർ – വി ഡി സതീശൽ

വൈപ്പിൻ – ദീപക് ജോയ്

കൊച്ചി – ടോണി ചമ്മിണി

തൃപ്പൂണിത്തുറ – കെ ബാബു

എറണാകുളം – ടി.ജെ വിനോദ്

തൃക്കാക്കര – പിടി തോമസ്

കുന്നത്ത് നാട് – വി പി സജീന്ദ്രൻ

മൂവാറ്റുപുഴ – മാത്യം കുഴൽ നാടൻ

ദേവികുളം – ഡി. കുമാർ

ഉടുമ്പൻചോല – അഡ്വ.ഇ.എം അഗസ്തി

പീരുമേട് – സിറിയക് തോമസ്

വൈക്കം – ഡോ. പി.ആർ സോന

കോട്ടയം – തിരുവഞ്ചൂർ

പുതുപ്പളളി – ഉമ്മൻ ചാണ്ടി

കാഞ്ഞിരപ്പള്ളി – ജോസഫ് വാഴക്കൻ

പൂഞ്ഞാർ – ടോമി കല്ലാനി

അരൂർ – ഷാനിമോൾ ഉസ്മാൻ

ചേർത്തല – എസ് ശരത്

ആലപ്പുഴ – ഡോ.കെ.എസ് മനോജ്

അമ്പലപ്പുഴ – എം ലിജു

ഹരിപ്പാട് – രമേശ് ചെന്നിത്തല

കായംകുളം – അരിത ബാബു

നേമത്ത് ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന് നേരത്തെ തന്നെ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ചിരുന്നു. പുതിയ സാഹചര്യത്തില്‍ മുരളീധരനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. ഇതോടെ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്ന് ഉറപ്പായി. രണ്ട് സീറ്റില്‍ മത്സരിക്കാനില്ലെന്നും പുതുപ്പള്ളിയില്‍ തന്നെ മത്സരിക്കുമെന്നും കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. മുരളിയാകും സ്ഥാനാര്‍ത്ഥിയെന്ന സൂചന ഉമ്മന്‍ ചാണ്ടിയും ഇന്ന് നല്‍കി കഴിഞ്ഞു.

 

 

Tags :