എരുമേലിയിൽ യുഡിഎഫ് ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ എൽഡിഎഫ് അംഗത്തെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കും; തിരഞ്ഞെടുപ്പിൽ പങ്കെടുക്കില്ലെന്ന് യുഡിഎഫ്

Spread the love

എരുമേലി: യുഡിഎഫ് ഭൂരിപക്ഷമുള്ള പഞ്ചായത്തിൽ എൽഡിഎഫ് അംഗത്തെ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കും. ക്വോറം തികയാതെ മാറ്റിവെച്ച തിരഞ്ഞെടുപ്പാണ് ഇന്ന് നടക്കുക.

video
play-sharp-fill

വെള്ളിയാഴ്ച നടന്ന വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കനകപ്പലം വാർഡിൽ കോൺഗ്രസ് പാർട്ടിയിൽ നിന്ന് വിജയിച്ച ഏറ്റവും മുതിർന്ന അംഗവും മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സാറാമ്മ ഏബ്രഹാം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

ഭൂരിപക്ഷം ഉണ്ടായിട്ടും പട്ടിക വർഗ സംവരണമായ പ്രസിഡന്റ് സ്ഥാനത്തേക്ക് ആളില്ലാത്തതിനാൽ യുഡിഎഫ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിന്ന് കഴിഞ്ഞ ദിവസം വിട്ടുനിന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പങ്കെടുക്കുകയും പ്രസിഡന്റ് സ്ഥാനത്തേക്ക് അമ്പിളി സജീവൻ മത്സരിക്കുകയും ചെയ്യും. യുഡിഎഫ് പങ്കെടുക്കില്ലെന്നാണ് വിവരം. അങ്ങനെ വന്നാൽ എൽഡിഎഫിലെ അമ്പിളി സജീവൻ പ്രസിഡന്റാകും.

യുഡിഎഫ് അംഗങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുത്താൽ അട്ടിമറിക്കും സാധ്യതയുണ്ട്. 24 അംഗങ്ങളുളള ഭരണസമിതിയിൽ യുഡിഎഫ്– 14, എൽഡിഎഫ്– 7, എൻഡിഎ – 2, ഒരു സ്വതന്ത്രൻ എന്നിങ്ങനെയാണ് കക്ഷിനില.