യുഡിഎഫിന്റെ കുറ്റവിചാരണ സദസ്: ഡിസം.2 – ന് ജില്ലാ തല ഉദ്ഘാടനം ഏറ്റുമാനൂരിൽ

Spread the love

സ്വന്തം ലേഖകൻ
ഏറ്റുമാനൂർ: യുഡിഎഫ് സംസ്ഥാനത്തെ 140 മണ്ഡലങ്ങളിൽ നടത്തുന്ന കുറ്റവിചാരണ സദസിന്റെ കോട്ടയം ജില്ലാ തല ഉദ്ഘാടനം ഡിസംബർ 2- ന്
ഏറ്റുമാനൂറിൽ .
നവകേരള സദസ്സിലെ പൊള്ളത്തരങ്ങളും കഴിഞ്ഞ ഏഴ് വർഷമായി കേരളം ഭരിച്ചു മുടിച്ചു കൊണ്ടിരിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ അഴിമതിയും ദുർഭരണവും വിലക്കയറ്റവും തുറന്നുകാട്ടുവാനും യുഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേത്യത്വത്തിലാണ് കുറ്റവിചാരണ സദസ് നടത്തുന്നത്. കോട്ടയം ജില്ലാതല ഉദ്ഘാടനം ഡിസംബർ 2 ന് വൈകുന്നേരം 4 – ന് ഏറ്റുമാനൂർ പ്രൈവറ്റ് ബസ്റ്റാൻഡ് മൈതാനത്ത് നടത്തുവാൻ യുഡിഎഫ് ഏറ്റുമാനൂർ നിയോജകമണ്ഡലം നേതൃ സമ്മേളനം തീരുമാനിച്ചു. യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ഉദ്ഘാടനം ചെയ്തു.

കുറ്റ വിചാരണ സദസ് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്യും. കുറ്റ വിചാരണ സദസ്സിന്റെ വിജയത്തിനായി 101 അംഗ സ്വാഗതസംഘം കമ്മിറ്റിയും രൂപീകരിച്ചു.

പരിപാടിയുടെ വിജയത്തിനായി സ്വാഗതസംഘം കമ്മിറ്റിയുടെയും, നിയോജകമണ്ഡലത്തിലെ ജനപ്രതിനിധികളുടെയും, സഹകരണ ബാങ്ക് ബോർഡ് മെമ്പർമാരുടെയും, പ്രത്യേക യോഗം അതിരമ്പുഴയിൽ ചേർന്നു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് ജെറോയി പൊന്നാറ്റിൽ അധ്യക്ഷത വഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുഡിഎഫ് ജില്ലാ സെക്രട്ടറി അസീസ് ബഡായിൽ, കേരള കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡണ്ട് ടോമി വേദഗിരി, ജെഎസ്എസ് ജില്ലാ പ്രസിഡണ്ട് പ്രമോദ് ഒറ്റക്കണ്ടം, കേരള കോൺഗ്രസ് ഏറ്റുമനൂർ നിയോജക മണ്ഡലം പ്രസിഡന്റ് ബിനു ചെങ്ങളം ,കോൺഗ്രസ് അതിരമ്പുഴ ബ്ലോക്ക് പ്രസിഡന്റ് സോബിൻ തെക്കേടം , ഏറ്റുമാനൂർ മുൻസിപ്പൽ ചെയർപേഴ്സൺ ലൗലി ജോർജ് ,ജി.ഗോപകുമാർ , പി.വി. മൈക്കിൾ , ജയിസൺ ജോസഫ്, കെ.ജി.ഹരിദാസ് , സിബി ചിറയിൽ തുടങ്ങിയവർ പ്രസംഗിച്ചു.