യു ഡി എഫ് നടത്തുന്ന കുറ്റവിചാരണ സദസിന് ആരും മതിൽ പൊളിക്കില്ല: കാരവനിലും വരുന്നില്ല:
സ്വന്തം ലേഖകൻ
കോട്ടയം: യുഡിഎഫിന്റെ കുറ്റവിചാരണ സദസിനു വേണ്ടി ആരും മതിൽ പൊളിക്കാനില്ല. സ്കൂൾ ഇടിച്ചു നിർത്താനുമില്ല,നേതാക്കൾ വരുന്നത് കാരവനിലുമല്ല. യുഡിഎഫ് കോട്ടയം ജില്ലാ കൺവീനർ അഡ്വ. ഫിൽസൺ മാത്യൂസ് പറഞ്ഞു. പിണറായി സർക്കാരിന്റെ ധൂർത്തിനും അഴിമതിക്കും ദുർഭരണത്തിനും എതിരേ യുഡിഎഫ് നടത്തുന്ന കുറ്റവിചാരണ സദസ് വിശ കരിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവകേരള സദസിന്റെ പരസ്യത്തിൽ പറയുന്നത് ജനകീയ മന്ത്രിസഭ ജനങ്ങളുമായി സംവാദം നടത്തും എന്നാണ്. എന്നാൽ പൗര പ്രമുഖരുമായുള്ള സംവാദമാണ് അവിടെ നടക്കുന്നത്. ഇതിനാണോ കോടികൾ മുടക്കി പരിപാടി നടത്തുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കുറ്റ വിചാരണ സദസ്.
ഇവിടെ സംസാരിക്കുന്നത് പിണറായി സർക്കാരിന്റെ നിലപാട് മൂലം ദുരിതത്തിലായ വരാണ്. പെൻഷൻ കിട്ടാതെ വിഷമിക്കുന്നവർ, കെ എസ് ആർ ടി സി ജിവനക്കാർ തുടങ്ങിയവർ സംസാരിക്കും. സംസ്ഥാനത്തെ എല്ലാ നിയോജ ക മണ്ഡലങ്ങളിലും നടത്തുന്ന കുറ്റവിചാരണ സദസ് ഡിസംബർ 31 – ന് പൂകർത്തിയാകും.
റബറിനെ കേരളം കൈവിട്ട സ്ഥിതിയാണെന്നും ഇദ്ദേഹം കുറ്റപ്പെടുത്തി.
നവകേരള സദസ് കോട്ടയത്ത് എത്തും മുൻപേ റബർ കർഷകരുടെ കണ്ണിൽ പൊടിയിടാനാണ് വെള്ളിയാഴ്ച റബർ കർഷക കൺവൻഷൻ നടത്തുന്നത്.. ഇ.പി.ജയരാജനാണ് പങ്കെടുക്കുന്നത്.
റബറിന് 300 രൂപ വച്ച് കേന്ദ്രം സംഭരിക്കണം എന്നാണ് ഇവരുടെ ആവശ്യം. എൽ ഡി എഫ് പ്രകടനപത്രികയിൽ 250 രൂപയ്ക്ക് സംഭരിക്കുന്നു എന്ന് പറയുന്നു. ഘടക കക്ഷിയിൽപ്പെട്ട ജോസ് കെ.മാണി 200 രൂപയാക്കണം എന്നാവശ്യപ്പെടുന്നു. ഇതെല്ലാം കർഷകന്റെ കണ്ണിൽ പൊടിയിടാനാണ് ഫിൽ സൺ മാത്യൂസ് ആരോപിച്ചു.