കുമരകത്ത് ആശ്വാസ മഴയായി പെയ്തിറങ്ങി ചാഴികാടൻ: വികസനത്തുടർച്ച കൊതിച്ച കുമരകം പറയുന്നു ഓരോ വോട്ടും ചാഴികാടന്

കുമരകത്ത് ആശ്വാസ മഴയായി പെയ്തിറങ്ങി ചാഴികാടൻ: വികസനത്തുടർച്ച കൊതിച്ച കുമരകം പറയുന്നു ഓരോ വോട്ടും ചാഴികാടന്

സ്വന്തം ലേഖകൻ

കോട്ടയം : വികസനം കൊതിക്കുന്ന കുമരകത്തിന്റെ മണ്ണിൽ ആശ്വാസ മഴയായ് പെയ്തിറങ്ങി ചാഴികാടൻ. എംഎൽഎയായും, ഇപ്പോൾ പൊതുപ്രവർത്തകനായും, ഏറ്റവും ഒടുവിൽ യുഡിഎഫ് സ്ഥാനാർത്ഥിയായും കുമരകത്തിന്റെ മണ്ണിലെത്തിയ തോമസ് ചാഴികാടനെ നാട്ടുകാർ ഉറ്റു നോക്കുന്നത് ഏറെ പ്രതീക്ഷയോടെ. ലോക വിനോദ സഞ്ചാര ഭൂപടത്തിൽ ഇടംപിടിച്ചെങ്കിലും, ജോസ് കെ.മാണി എം.പി കൊണ്ടു വന്നതല്ലാതെ മറ്റൊരു വികസന പ്രവർത്തനവും കുമരകത്തിന്റെ മണ്ണിലേയ്ക്ക്് എത്തിനോക്കിയിട്ടില്ല. എല്ലാക്കാലവും ഇടതു പക്ഷത്തിന്റെ ജനപ്രതിനിധിമാരെ മാത്രം പിൻതുണച്ച കുമരകം പക്ഷേ, ഇക്കുറി മാറിചിന്തിക്കുമെന്ന ഉറപ്പ് തോമസ് ചാഴികാടന് നൽകുന്നു. പാടത്തും പറമ്പിലും പണിയെടുക്കുന്ന സ്ത്രീകളും, വീട്ടമ്മമാരും അടക്കമുള്ളവർ തങ്ങളുടെ ജോലികൾ മാറ്റി വച്ച്് തോമസ് ചാഴികാടനെ ഒരു നോക്കു കാണാൻ സ്വീകരണ കേന്ദ്രങ്ങളിലേയ്ക്ക് ഒഴുകിയെത്തുമ്പോൾ ഇത് വിളിച്ചോതുന്നത് രണ്ടില എന്ന ചിഹ്നത്തിനും, യുഡിഎഫിനുമുള്ള ജനപിൻതുണ തന്നെയാണ്.
ഇന്നലെ രാവിലെ 8.30 ന് തുറന്ന വാഹനത്തിലെ പ്രചാരണം കുടമാളൂർ പുളിഞ്ചോട്ടിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. വികസനത്തുടർച്ചയെന്നതാണ് തോമസ് ചാഴികാടന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ യുഡിഎഫ് മുന്നോട്ടു വയ്ക്കുന്നതെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ പറഞ്ഞു. വിജയത്തിൽ കുറഞ്ഞതൊന്നും യുഡിഎഫ് മണ്ഡലത്തിൽ നിന്നും പ്രതീക്ഷിക്കുന്നില്ല. വികസനം സ്വപ്‌നം കാണുന്ന ഒരാളും ഇടത് മുന്നണി സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്യില്ല. വികസനമാണ് ആഗ്രഹമെങ്കിൽ യുഡിഎഫ് തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.


ഉദ്ഘാടനത്തിനു ശേഷം കുടയംപടി, തിരുവാറ്റ, കല്ലമട, അയ്മനം, ജയന്തി ജംഗ്ഷൻ, പുത്തൻതോട്, മുട്ടേൽകോളനി, പരിപ്പ്, ഒളശ എന്നീ ഭാഗങ്ങളിലൂടെയായിരുന്നു തുറന്ന വാഹനത്തിലെ പ്രചാരണം കടന്നു പോയത്. തുറന്നവാഹനത്തിൽ സ്ഥാനാർത്ഥി തോമസ് ചാഴികാടനൊപ്പം കേരള കോൺഗ്രസ് എം വൈസ് ചെയർമാൻ ജോസ് കെ.മാണി എംപിയും ഒപ്പമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുഞ്ഞ് ഇല്ലംപള്ളി, സ്റ്റീഫന്‍ ജോര്‍ജ്, ജി.ഗോപകുമാര്‍, ജോമി മാത്യു, കെ.ജി ഹരിദാസ്, അജി കെ.ജോസ്, ജോസ് ഇടവഴിക്കാന്‍, അഗസ്റ്റിന്‍ ജോസഫ്, ആനന്ദ് പഞ്ഞിക്കാരന്‍, സജിമോന്‍ മഞ്ഞക്കടമ്പന്‍, ജയ്‌മോന്‍ കരീമഠം, ജി.ദേവപ്രസാദ്, കുഞ്ഞുമോന്‍ മുളക്കന്‍, ദേവസ്യ ചാമക്കാല, റൂബി ചാക്കോ, ബിനു ചെങ്ങളം, അലി വട്ടത്തറ,  വി.എം റെക്‌സോണ്‍, എം.എം ഖാലിദ്, അജി കൊറ്റമ്പടം, പി.കെ ഹരിചന്ദന്‍, കുഞ്ഞച്ചന്‍ വേലിത്തറ, ഷെയ്ന്‍ ജോസഫ്, എ.വി തോമസ് ആര്യപ്പള്ളി, പ്രസാദ് ഉരുളികുന്നം, പുഷ്‌ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

വാദ്യമേളങ്ങളും, ശിങ്കാരിമേളവും അടക്കമുള്ള ആഘോഷങ്ങളോടെയാണ് പല സ്ഥലത്തും സ്ഥാനാർത്ഥിയെ സ്വീകരിച്ചത്. പള്ളിക്കവലയിലെ സ്വീകരണത്തിന് ശേഷം തുറന്ന വാഹനത്തിലെ പ്രചാരണം തിരുവാർപ്പ് പഞ്ചായത്തിലെത്തി. ഇവിടെ നിന്ന്്  ചെങ്ങളത്തുകാവ്, ചെങ്ങളംപള്ളി, പുതുശേരി, തൊണ്ടമ്പ്രാൽ, കുളപ്പുര, ഇല്ലിക്കൽ, കാഞ്ഞിരംജെട്ടി, മർത്തശ്മുനിപള്ളി, കൊച്ചമ്പലം, കടത്ത്കടവ്, വായനശാല എന്നിവിടങ്ങൾ വഴി കുമരകം പഞ്ചായത്തിലെത്തി. തുടർന്ന് പൊങ്ങലക്കരി, നസ്രത്ത്പള്ളി, പള്ളിച്ചിറ, ചൂളഭാഗം, എംആർഎഫ്, കൈപ്പുഴമുട്ട് വഴി രാത്രി വൈകി കുമരകം ചന്തക്കവലയിൽ പ്രചാരണ പരിപാടികൾ സമാപിച്ചു.
ഇന്ന് (ഏപ്രിൽ എട്ട്) കോട്ടയം നിയോജക മണ്ഡലത്തിലാണ് പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ എട്ടിന് കൊല്ലാട് പാറയ്ക്കൽക്കടവിൽ പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനർ തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. തുടർന്ന് കൊല്ലാട് മണ്ഡലം കമ്മിറ്റിയുടെ പരിധിയിൽ നാൽക്കവല, ബോട്ടുജെട്ടി, മർത്തോമപള്ളി, കളത്തിക്കടവ്, തേപ്പിൽകുളം, കാലായിക്കവല, കടുവാക്കുളം, പ്ലാമ്മൂട്, മാമ്പറമ്പ് ജംഗ്ഷൻ, പ്ലാത്താനം, ശ്രീകൃഷ്ണ അമ്പലം, കൊച്ചുപാറാട്ടുകടവ്, ചോഴിയക്കാട്, കുര്യൻ പറമ്പ്, കുഴിക്കാട്ട് കോളനി, ആക്കളം, പരുത്തുംപാറ, അമ്പലക്കവല, പള്ളിക്കുന്ന്, പാറക്കുളം, നെല്ലിക്കൽ, മൂഴിപ്പാറ, പടിയറക്കടവ്, മയിലാടുംകുന്ന്, കുഴിമറ്റംപള്ളി, പാറപ്പുറം വഴി പരുത്തുംപാറ കവലയിൽ ഉച്ചവരെയുള്ള പ്രചാരണ പരാപാടികൾ സമാപിക്കും. ഉച്ചയ്ക്ക് ശേഷം ചിങ്ങവനം, നാട്ടകം മണ്ഡലം കമ്മിറ്റികളുടെ പരിധിയിലാണ് പ്രചാരണ പരിപാടികൾ നടക്കുന്നത്. മൂന്നിന് വാഴച്ചിറ ജംഗ്ഷനിൽ നിന്നും ആരംഭിച്ച തുറന്ന വാഹനത്തിലെ പ്രചാരണം, ഫാക്ട് കടവ്, മൂലംകുളം, ചിങ്ങവനം, തൈപ്പറമ്പ്, പള്ളം, നിർമ്മിതികോളനി, പന്നിമറ്റം, ബുക്കാന, പള്ളം പോസ്റ്റ് ഓഫിസ്, കരിമ്പിൻകാല, ബോർമ്മക്കവല, പാക്കിൽക്കവല, മറിയപ്പള്ളി, മുട്ടം, സിമന്റ് കവല, മുളങ്കുഴ, കാക്കൂർ, ചെട്ടിക്കുന്ന്, ദിവാൻകവല, ഗസ്റ്റ് ഹൗസ്, പുന്നയ്ക്കൽ ചുങ്കം വഴി രാത്രി എട്ടു മണിയോടെ ദിവാൻകവലയിൽ സമാപിക്കും