
പ്രാർത്ഥനകളോടെ തോമസ് ചാഴികാടൻ: മണ്ഡല പര്യടനം അവസാനിപ്പിച്ച് സ്ഥാനാർത്ഥി വീടുകളിലേയ്ക്ക്
സ്വന്തം ലേഖകൻ
കോട്ടയം: പ്രാർത്ഥനകളോടെ യുഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ദുഖവെള്ളി ദിനത്തിൽ പള്ളികളിലെത്തി. മണ്ഡല പര്യടനം അവസാനിപ്പിച്ച സാഹചര്യത്തിൽ ഇന്നലെ പള്ളികളിൽ പ്രാർത്ഥനയ്ക്കും, വീടുകളിൽ നേരിട്ടെത്തി വോട്ട് അഭ്യർത്ഥിക്കാനുമാണ് തോമസ് ചാഴികാടൻ സമയം ചിലവഴിച്ചത്. മണ്ഡലപര്യടനത്തിനിടെ വിട്ടു പോയ സ്ഥലങ്ങളിൽ കൃ്ത്യമായി എത്താനാണ് തോമസ് ചാഴികാടൻ ശ്രമിച്ചത്. യുഡിഎഫ് പ്രവർത്തകരുടെ നിർദേശാനുസരണമാണ് ചാഴികാടൻ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ എത്തി വീടുകൾ കയറി പ്രചാരണം നടത്തിയത്.
ഇന്നലെ രാവിലെ ഇടവക പള്ളിയിൽ പള്ളിയിൽ എത്തി പ്രാർത്ഥനകളിൽ പങ്കെടുത്ത ശേഷമാണ് സ്ഥാനാർത്ഥി വീടുകളിലേയ്ക്ക് പ്രചാരണത്തിനായി എത്തിയത്. തുടർന്ന് പള്ളികളിലും, വിശിഷ്ട വ്യക്തികളെ കാണുന്നതിനും സമയം ചിലവഴിച്ചു. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിലെ കുടുംബയോഗങ്ങളിൽ സ്ഥാനാർത്ഥി നേരിട്ട് പങ്കെടുത്തു. ഈ കുടുംബയോഗങ്ങളിൽ സാധാരക്കാരായ വീട്ടമ്മമാരുടെ പങ്കാളിത്തം യുഡിഎഫിന്റെ വിജയം മണ്ഡലത്തിൽ ഉറപ്പിക്കുന്നതാണ്.
ഇന്ന് (ഏപ്രിൽ 20) കോട്ടയം നിയോജക മണ്ഡലത്തിന്റെ ഭാഗമായി വിജയപുരം, കോട്ടയം ഈസ്റ്റ് മണ്ഡലങ്ങളിലാണ് സ്ഥാനാർത്ഥിയുടെ തുറന്ന വാഹനത്തിലെ മണ്ഡല പര്യടനം നടക്കുക. വിജയപുരം, കഞ്ഞിക്കുഴി, കളത്തിപ്പടി, വടവാതൂർ എന്നിവിടങ്ങളിൽ പര്യടനം നടക്കുക.
തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം സമാപിക്കുന്ന നാളെ (ഏപ്രിൽ 21) കലാശക്കൊട്ടിനായി ഓരോ നിയോജക മണ്ഡലം കേന്ദ്രങ്ങളിലും പ്രത്യേക തയ്യാറെടുപ്പുകളാണ് നടത്തിയിരിക്കുന്നത്. എന്നാൽ, പാലാ നിയോജക മണ്ഡലത്തിൽ കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയുടെ നിര്യാണത്തെ തുടർന്ന് കലാശക്കൊട്ടിന്റെ ചടങ്ങുകൾ പൂർണമായും ഒഴിവാക്കിയിരിക്കുകയാണ്. ഇവിടെ യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റി ഓഫിസിനു മുന്നിൽ കൊട്ടിക്കലാശത്തിന്റെ സമയത്ത് പ്രാർത്ഥനാ യോഗം ചേരുന്നതിനാണ് തീരുമാനം. കെ.എം മാണിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അ്ർപ്പിച്ചാവും പ്രാർത്ഥനാ യോഗം നടക്കുക.