തദ്ദേശ തിരഞ്ഞെടുപ്പ്; ചങ്ങനാശേരി നഗരസഭ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു; കോൺഗ്രസ് 24 സീറ്റുകളിലും കേരള കോൺഗ്രസ് എട്ട് സീറ്റിലും മുസ്ലീംലീഗ് ഒരുസീറ്റിലും കേരള ഡെമോക്രാറ്റിക് പാർട്ടി ഒരു സീറ്റിലും മത്സരിക്കും

Spread the love

ചങ്ങനാശേരി: ചങ്ങനാശേരി നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥികളുൾപ്പെടെ കോൺഗ്രസ് 24 സീറ്റുകളിലും കേരള കോൺഗ്രസ് എട്ട് സീറ്റിലും മുസ്ലീംലീഗ് ഒരുസീറ്റിലും കേരള ഡെമോക്രാറ്റിക് പാർട്ടി ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്.

video
play-sharp-fill

കേരള കോൺഗ്രസിന് നൽകിയിരിക്കുന്ന 16ാം വാർഡിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെ തർക്കം നിലനിൽക്കുന്നതിനാൽ പാർട്ടി ചെയർമാന്റെ പരിഗണനയ്ക്ക് വിട്ടു. ന

ഗരസഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥികൾ: (വാർഡ് ഒന്ന് ) പ്രീയങ്ക അജി, (2)ആശ പ്രസാദ്, (നാല്) ജോമി ജോസഫ്, (ആറ് ) എൻ.എസ് ആശാമോൾ, (ഏഴ് ) ഷൈനി വർഗീസ്, (എട്ട്) മാർട്ടിൻ സ്‌കറിയ, (ഒൻപത്) ശോഭന വിശ്വംഭരൻ, (11) എ.പി സിയാദ്, (13) നജീബ് റഹ്മാൻ, (14) കെ.എം നെജിയ, (17) എൽഡാ ആന്റണി, (18) പി.കെ സൈനബ (സബീനാ നിഷാദ്), (20) രാജീവ് മേച്ചേരി, (22) ഗീത ശ്രീകുമാർ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

(24) എസ്.എച്ച് ആര്യാമോൾ, (28) അംബികാ വിജയൻ, ( 29) ഷെമി ബഷീർ, ( 33) ജിനമോൾ ഷാജി, (34) ശ്രീദേവി അജയൻ, (37) മേഴ്‌സി ബിനോയി (ബിന്ദു), (23) സതീഷ് ഐക്കര (യു.ഡി.എഫ് സ്വത.), (26) പി.ഹരികുമാർ (യു.ഡി.എഫ് സ്വത.), (32) ബിന്ദു സുരേഷ് (യു.ഡി.എഫ് സ്വത.),

(15) സന്ധ്യാ മനോജ് (പൊതുസ്വത.), (19) രജനി സുരേഷ് (പൊതുസ്വത), (35) അഡ്വ.എം.മധുരാജ് (പൊതുസ്വത), കേരള കോൺഗ്രസ് സ്ഥാനാർഥികൾ (വാർഡ് മൂന്ന്) ടി.എം.പ്രമോദ് തുണ്ടിയിൽ, (5 ) മോൻസി തൂമ്പുങ്കൽ, (10) ത്രേസ്യാമ്മ ജോസഫ്, (25) മത്തായി കാട്ടടി,

(27) സന്തോഷ് ആന്റണി, (30) റോയി ജോസ് പുല്ലുകാട്ട്, (31) എം.എസ് അക്ഷയ. മുസ്ലീംലീഗ് സ്ഥാനാർത്ഥി: (വാർഡ് 12) അഡ്വ.ഫാത്തിമത്ത് സുഹ്ര, കേരള ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി: (വാർഡ് 21) സുധീർ ശങ്കരമംഗലം.