
സ്വന്തം ലേഖകന്‍
കോട്ടയം: ഇടതുമുന്നണി സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരേ താക്കീത് നല്‍കാന്‍ യു.ഡി.എഫ്. കോട്ടയം ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തില്‍ നവംബര്‍ ഏഴിന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും. കോട്ടയം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നവംബര്‍ 7 തിങ്കള്‍ 3 പി എം ന് ചേരുന്ന പ്രതിഷേധ സംഗമം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. യു ഡി എഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്ക ടമ്പില്‍ അധ്യക്ഷത വഹിക്കും.
കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്, കോണ്‍ഗ്രസ് അച്ചടക്ക സമിതി ചെയര്‍മാന്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കൊടിക്കുന്നില്‍ സുരേഷ് എം പി, ആന്റോ ആന്റണി എം പി, അനൂപ് ജേക്കബ് എം എല്‍ എ, മോന്‍സ് ജോസഫ് എം എല്‍ എ ,മാണി സി. കാപ്പന്‍ എം എല്‍ എ, മുന്‍ മന്ത്രി കെ.സി. ജോസഫ്, മുന്‍ എം പി ജോയി എബ്രഹാം തുടങ്ങിയവര്‍ പങ്കെടുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അരി ഉള്‍പ്പടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക, കേരളത്തിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന നെല്ല് സംഭരിക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഒരുക്കുക. യു ഡി എഫ് സര്‍ക്കാര്‍ തുടക്കം കുറിച്ച റബര്‍ വിലസ്ഥിരതാ ഫണ്ട് കര്‍ഷകര്‍ക്ക് പുനസ്ഥാപിച്ച് കൊടുക്കുക, ബാറും ബിവറേജസും യഥേഷ്ടം അനുവദിച്ച് നല്‍കിയ ശേഷം ഖജനാവിലെ പണം ചിലവഴിച്ച് സര്‍ക്കാര്‍ നടത്തുന്ന പ്രഹസന ലഹരി വിരുദ്ധ ക്യാംപയിനിലെ തട്ടിപ്പ് തുറന്നു കാട്ടുന്നതിനും, ഒന്നാം പിണറായി സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ നടത്തിയ അഴിമതികള്‍ തുറന്നു കാട്ടാനും, യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സരിത എന്ന വിവാദ വനിത ഉന്നയിച്ച് വ്യാജ ആരോപണങ്ങളുടെ പേരില്‍ നേതാക്കള്‍ക്കെതിരെ കള്ള കേസ് എടുക്കുകയും, സ്വപ്ന സുരേഷ് എന്ന എല്‍ഡിഎഫ് മന്ത്രിമാരുടെ മുന്‍ സഹയാത്രിയായിരുന്ന വനിത രേഖാമൂലം CPM നേതാക്കള്‍ക്കെതിരെ നല്‍കിയ പരാതി കണ്ടില്ല എന്ന് നടിക്കുകയും ചെയ്യുന്ന പിണറായി സര്‍ക്കാരിന്റെ ഇരട്ട നയം തുറന്ന് കാട്ടുന്നതിനുള്ള ക്യാമ്പയിന്റെയും, സര്‍ക്കാരി നെതിരെയുള്ള സമരപ്രഖ്യാപനത്തിന്റെയും തുടക്കമായി പ്രതിഷേധ സംഗമം മാറുമെന്നും യു ഡി എഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.