video

00:00

യു.ഡി.എഫ് വിജയിക്കേണ്ടത് സാധാരണക്കാരുടെ ആവശ്യം: ജോഷി ഫിലിപ്പ്

യു.ഡി.എഫ് വിജയിക്കേണ്ടത് സാധാരണക്കാരുടെ ആവശ്യം: ജോഷി ഫിലിപ്പ്

Spread the love

സ്വന്തം ലേഖകൻ

ഏറ്റുമാനൂർ: സംസ്ഥാനത്ത് യു.ഡി.എഫ് തിരികെ അധികാരത്തിൽ വരേണ്ടത് സാധാരണക്കാരുടെ ആവശ്യമാണെന്നു ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോഷി ഫിലിപ്പ്. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ.പ്രിൻസ് ലൂക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ഏറ്റുമാനൂർ കട്ടച്ചിറ പുച്ചിനാപള്ളിയിൽ നടന്ന തുറന്ന വാഹനത്തിലെ പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സ്വർണ്ണക്കള്ളന്മാർക്കും, സി.പി.എമ്മിലെ കൊള്ളക്കാർക്കും മാത്രമാണ് കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് എല്ലാം ശരിയായത്. പ്രളയത്തിന്റെ പേരിലും, കൊവിഡിന്റെ പേരിലും തട്ടിപ്പ് നടത്തുകയാണ് സർക്കാർ ചെയ്തത്. പ്രളയകാലത്ത് സംസ്ഥാനത്ത് ഡാമുകൾ തുറന്നു വിട്ട സർക്കാർ സാധാരണക്കാരോട് ചെയ്തത് കൊടിയ ചതിയായിരുന്നു എന്ന റിപ്പോർട്ടും പുറത്തു വന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതെല്ലാം ചേർത്തു വായിക്കുമ്പോഴാണ് ഇടതു മുന്നണി നടത്തിയ തട്ടിപ്പുകൾ പുറത്തു വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.