
സ്വന്തം ലേഖകൻ
കോട്ടയം : പരാജയഭീതി പൂണ്ട യു.ഡി.എഫ് അതിരമ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമാപനവുമായി ബന്ധപ്പെടുത്തി നടത്തുന്ന കള്ളപ്രചരണങ്ങളെ ജനം തള്ളിക്കളയുമെന്ന് ജോസ് കെ.മാണി പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ സമാപനയോഗത്തിന് അതിരമ്പുഴയിലെ ചന്തക്കവലയില്‍ നിയമപരമായി മുന്‍കൂട്ടി അനുവാദം ലഭിച്ചിരുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ബിന്ദു ബൈജു മാതിരമ്പുഴക്കും മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്കുമൊപ്പം പ്രചരണത്തിന്റെ സമാപനത്തില്‍ തോമസ് ചാഴിക്കാടന്‍ എം.പി പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് യു.ഡി.ഫ് ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥിയും ഭര്‍ത്താവും കടന്നുവന്നത്.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് തോമസ് ചാഴിക്കാടന്റെ പ്രസംഗം തടസ്സപ്പെടുത്തുന്നതിനായി പലതവണ ചെണ്ടക്കൊട്ടി ബഹളം വെയ്ക്കുകയും എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് തള്ളിക്കയറാന്‍ ശ്രമിക്കുകയും ചെയ്തു.
ബോധപൂര്‍വ്വം പ്രകോപനം സൃഷ്ടിക്കാന്‍ പലതവണ ശ്രമിച്ചിട്ടും ഒരൊറ്റ എല്‍.ഡി.എഫ് പ്രവര്‍ത്തകന്‍പ്പോലും പ്രതികരിക്കാതെ ശാന്തമായി നല്‍ക്കുകയാണ് ഉണ്ടായത്.
എന്നാല്‍ വീണ്ടും സ്ഥാനാര്‍ത്ഥിയായ തന്റെ ഭാര്യയേയും കൂട്ടി യോഗം അലങ്കോലപ്പെടുത്താനായി സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് ആക്രോശിച്ചുകൊണ്ട് കൈ ശക്തമായി വീശിയപ്പോള്‍ തൊട്ട് പുറകില്‍ നിന്ന ഭാര്യയുടെ മുഖത്ത് കൈകൊള്ളുകയാണ് ഉണ്ടായത്.
ആ യോഗസ്ഥലത്തുണ്ടായിരുന്ന മുഴുവന്‍ ജനങ്ങള്‍ക്കും സത്യമെന്താണെന്ന് ബോധ്യപ്പെട്ടിട്ടുള്ളതാണ്. പരാജയപ്പെടും എന്ന് ഉറപ്പായപ്പോള്‍ എന്ത് ഹീനമായ നുണയും പ്രചരിപ്പിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും ജോസ് കെ.മാണി പറഞ്ഞു.