play-sharp-fill
തിങ്ങിനിറഞ്ഞ പുരുഷാരം സാക്ഷി: ആവേശച്ചൂടേറ്റി യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം

തിങ്ങിനിറഞ്ഞ പുരുഷാരം സാക്ഷി: ആവേശച്ചൂടേറ്റി യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗിക തുടക്കം

സ്വന്തം ലേഖകൻ

കോട്ടയം: കഴിഞ്ഞ തവണ നേടിയ ലക്ഷങ്ങളുടെ ഭൂരിപക്ഷം ഇത്തവണയും ഇരട്ടിയാക്കുമെന്ന് പ്രഖ്യാപിച്ച് യുഡിഎഫിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശത്തുടക്കം. കൺവൻഷൻ വേദിയിലേയ്ക്ക് എത്തിയ സ്ഥാനാർത്ഥി തോമസ് ചാഴിക്കാടനെ തോളിലെടുത്താണ് പ്രവർത്തകർ വേദിയിലേയ്ക്ക് എത്തിച്ചത്. നിറഞ്ഞ കയ്യടിയോടെ , എഴുന്നേറ്റ് നിന്നാണ് കൺവൻഷൻ വേദിയിൽ നിറഞ്ഞ് കവിഞ്ഞ ജനക്കൂട്ടം സ്ഥാനാർത്ഥിയെ സ്വീകരിച്ചത്.
കൺവൻഷൻ ഉദ്ഘാടനം ചെയ്ത രമേശ് ചെന്നിത്തല വികാര നിർഭരമായ പ്രസംഗമാണ് നടത്തിയത്. തോമസ് ചാഴിക്കാടന്റെ കുടുംബവും , കോട്ടയം പാർലമെന്റ് മണ്ഡലവുമായി തനിക്കുള്ള വികാര നിർഭരമായ ബന്ധം ചെന്നിത്തല ഓർത്തെടുത്തു.


പാർലമെന്റ് തിരഞ്ഞെടുപ്പിന്റെ ഗതി നിർണ്ണയിക്കുന്ന കൺവൻഷനാണ് കോട്ടയത്ത് നടക്കുന്നതെന്ന് അദേഹം പറഞ്ഞു. കോട്ടയത്തെ ജനങ്ങളുടെ മനസ് ജനാധിപത്യ പ്രസ്ഥാനങ്ങൾക്കൊപ്പം നിന്ന ചരിത്രമാണ്. പാർലമെന്റ് മണ്ഡലവുമായുള്ള ബന്ധവും , തോമസ് ചാഴിക്കാടന്റെ കുടുംബവുമായുള്ള ബന്ധവുമാണ് എന്നെ വീണ്ടും കോട്ടയത്ത് എത്തിച്ചത്. വർഷങ്ങൾക്ക് മുൻപ് പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി മെഡിക്കൽ കോളജിന് സമീപം തുറന്ന ജീപ്പിൽ സഞ്ചരിക്കുകയായിരുന്നു.ഇതിനിടെ വലിയ ശബ്ദത്തോടെ മിന്നൽ എത്തി. എനിക്കും ബാബു ചാഴിക്കാടനും മിന്നലേറ്റു. ആശുപത്രിയിൽ ബോധം വന്നപ്പോൾ ഞാൻ ആദ്യം തിരക്കിയത് ബാബുവിനെയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പക്ഷേ , അദേഹത്തെ നമുക്ക് തിരികെ ലഭിച്ചില്ല. അന്നത്തെ ഓർമ്മകൾ എനിക്ക് ഒരിക്കും മറക്കാനാവില്ല. അത് കൊണ്ടു തന്നെ ആ കുടുംബത്തിൽ എന്ത് സന്തോഷവും ദുഖവുമുണ്ടായാൽ എന്നെ അറിയിക്കും. ഞാൻ ഓടിയെത്തും. രാഷ്ട്രീയ പ്രവർത്തകനല്ലെങ്കിലും ജനങ്ങളോട് ആർദ്രതയുള്ള പൊതു പ്രവർത്തകൻ. കാപട്യങ്ങളില്ലാത്ത , നാട്യങ്ങളില്ലാത്ത പൊതു പ്രവർത്തകൻ. യു ഡി എഫ് വന്നപ്പോൾ മാത്രമാണ് കോട്ടയത്ത് വികസനം ഉണ്ടായിരിക്കുന്നത്. എൽ ഡി എഫ് ജനപ്രതിനിധികൾ നല്ല ഷർട്ടുമിട്ട് ചിരിച്ച് കാണിച്ച് അങ്ങോട്ടും ഇങ്ങോട്ടും പോകുക മാത്രമാണ് ചെയ്യുക. ഓരോ എം എൽ എ മാരുടെയും പ്രവർത്തനം പരിശോധിച്ചാൽ യു ഡി എഫിന്റെ വികസന നേട്ടങ്ങൾ മനസിലാക്കാൻ സാധിക്കുമെന്നും അദേഹം പറഞ്ഞു.
തുടർന്ന് ശാസ്ത്രി റോഡിലൂടെ പ്രകടനമായി പ്രവർത്തകർക്കൊപ്പം എത്തി പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല യു ഡി എഫ് ഇലക്ഷൻ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു.