play-sharp-fill
യുഡിഎഫ് കോട്ടയിൽ കുതിച്ച് കയറി മാണി സി.കാപ്പൻ: ആദ്യ ഫല സൂചനകൾ മാണി സി.കാപ്പന് ഒപ്പം

യുഡിഎഫ് കോട്ടയിൽ കുതിച്ച് കയറി മാണി സി.കാപ്പൻ: ആദ്യ ഫല സൂചനകൾ മാണി സി.കാപ്പന് ഒപ്പം

സ്വന്തം ലേഖകൻ

കോട്ടയം: പാലാ നിയോജക മണ്ഡലത്തിലെ ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ എൽഡിഎഫ് മുന്നിൽ. രാമപുരം പഞ്ചായത്തിലെ ആദ്യ 14 വാർഡുകളിലെ ഫലം പുറത്തു വരുമ്പോഴാണ് മാണി സി.കാപ്പൻ മുന്നിലെത്തിയിരിക്കുന്നത്. ആദ്യ ഫല സൂചനകൾ പുറത്ത് വരുമ്പോൾ യുഡിഎഫ് കോട്ടയിൽ മാണി സി.കാപ്പൻ 4263 വോട്ട് നേടി 162 വോട്ടിന്റെ ലീഡാണ് മാണി സി.കാപ്പന് ലഭിച്ചിരിക്കുന്നത്. ജോസ് ടോമിന് 4101 വോട്ടാണ് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി എൻ.ഹരിയ്ക്ക് 1929 വാട്ടാണ് എൻഡിഎ സ്ഥാനാർത്ഥിയ്ക്ക് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എം മാണിയ്ക്ക് 300 വോട്ട്ിന്റെ ലീഡ് നൽകിയ രാമപുരം മണ്ഡലമാണ് ഇപ്പോൺ മാണി സി.കാപ്പന് ലീഡ് നൽകിയിരിക്കുന്നത്. യുഡിഎഫ് ഈ ബൂ്ത്തുകളിൽ നിന്ന് രണ്ടായിരം വോട്ടിന്റെ ലീഡ് പ്രതീക്ഷിച്ചപ്പോഴാണ് ഇപ്പോൾ വൻ തിരിച്ചടി നേരിട്ടിരിക്കുന്നത്. ഈ ട്രെൻഡ് തുടരുകയാണെങ്കിൽ പാലാ മണ്ഡലത്തിൽ ശക്തമായി എൽഡിഎഫ് തിരിച്ചു വരുമെന്ന സൂചനയാണ് ലഭിക്കുന്നത്.
കേരള കോൺഗ്രസിലെ തർക്കങ്ങളും, കോൺഗ്രസിന്റെ കാലുവാരലും രാമപുരം മണ്ഡലത്തിൽ യുഡിഎഫിന് വൻ തിരിച്ചടിയായി എന്ന സൂചനകളാണ് ആദ്യ ഘട്ടത്തിൽ പുറത്ത് വരുന്നത്. ഈ ട്രെൻഡ് നിലനിർത്തിയാൽ വൻ വിജയം തന്നെയാവും മാണി സി.കാപ്പനെ കാത്തിരിക്കുന്നത്.