
എല്‍.ഡി.എഫ് ഭരണം കര്‍ഷകര്‍ക്ക് നല്‍കിയത് ദുരിതം രമേശ് ചെന്നിത്തല
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ 4 വര്‍ഷത്തെ പ്രവര്‍ത്തനത്തിനടിയില്‍ കര്‍ഷകര്‍ക്ക് ആശ്വാസകരമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
കഴിഞ്ഞ 4 വര്‍ഷം കര്‍ഷകര്‍ക്കര്‍ക്ക് ഏറ്റവും ദുരിതപൂര്‍ണ്ണമായ കാലമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണിനെത്തുടര്‍ന്ന് കടുത്ത പ്രതിസന്ധിയിലായ കേരളത്തിലെ കര്‍ഷിക മേഖല നേരിടുന്ന പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ജനപ്രതിനിധികളുടെ സെക്രട്ടേറിയറ്റ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തോമസ് ചാഴിക്കാടന്‍ എം.പി, റോഷി അഗസ്റ്റിന്‍ എം.എല്‍.എ, ഡോ.എന്‍.ജയരാജ് എം.എല്‍.എ എന്നീ ജനപ്രതിനിധികളും തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സഹായദാസ് നാടാരുമാണ് ധര്‍ണ്ണയില്‍ പങ്കെടുത്തത്. കേരളത്തിലെ സാധാരണകര്‍ഷകര്‍ക്ക് കൈത്താങ്ങായി മാറിയ 4 ശതമാനത്തിന്മേലുള്ള സ്വര്‍ണ്ണപ്പണയ കാര്‍ഷിക
വായ്പ പദ്ധതി തുടരാന്‍ നടപടിയുണ്ടാവുക, റബര്‍ വിലസ്ഥിരതാ പദ്ധതിയിലെ കുടിശിഖ അടിയന്തിരമായി തീര്‍പ്പാക്കുക, കര്‍ഷകന്റെ 5 ലക്ഷം രൂപവരെയുള്ള വായ്പകള്‍ എഴുതിതള്ളുക, കര്‍ഷകര്‍ക്ക് പ്രതിമാസം 10,000 രൂപ പെന്‍ഷന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ നടത്തിയത്.