
സ്വന്തം ലേഖകൻ
കോട്ടയത്ത്.കോട്ടയം: കോട്ടയം പാർലമെന്റ് മണ്ഡലം ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം യു.ഡി.എഫ്. യുവജന കൺവൻഷൺ മാർച്ച് 23 ന് രാവിലെ 10 മണിക്ക് കോട്ടയം ഡി.സി.സി. ഓഡിറ്റോറിയത്തിൽ നടക്കും. എ.ഐ.സി.സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി കൺവൻഷൻ ഉദ്ഘാടനം ചെയ്യും.യു.ഡി. വൈ. എഫ്. ജില്ലാ ചെയർമാൻ രാജേഷ് വാളി പ്ലാക്കൽ അദ്ധ്യക്ഷത വഹിക്കും.സ്ഥാനാർത്ഥി തോമസ് ചാഴികാടൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ.ജോസ് കെ മാണി എം.പി, മോൻസ് ജോസഫ് എം.എൽ.എ ജോയി എബ്രാഹം എക്സ എം.പി.ഡി.സി.സി.പ്രസിഡന്റ് ജോഷി ഫിലിപ്പ്, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, യു.ഡി. വൈ. എഫ്. ജില്ലാ കൺവീനർ ജോബി അഗസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിക്കും.25 ന് പാലാ 26 ന് കടുത്തുരുത്തി, 27 ന് വൈയ്ക്കം ,പുതുപ്പള്ളി, 29 ന് ഏറ്റുമാനൂർ, എന്നീ ദിവസങ്ങളിൽ അസംബ്ലി നിയോജക മണ്ഡലം കൺവൻഷനുകൾ നടത്തപ്പെടും.